കോട്ടയം: മാനുഷിക മൂല്യങ്ങളെ മുറുകെ പിടിച്ചുകൊണ്ടുള്ള മിഷനറി ദൗത്യം കാലികപ്രസക്തമെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്.
കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിരിക്കുന്ന ക്നാനായ സമുദായാംഗങ്ങളായ വൈദികരെയും സന്യസ്തരെയും പങ്കെടുപ്പിച്ചുകൊണ്ട് തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച മിഷനറി സംഗമത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരി ക്കുകയായിരുന്നു അദ്ദേഹം.
പ്രതികൂല സാഹചര്യങ്ങളില്‍ തളരാതെ ഇച്ഛാശക്തിയോടുകൂടി ദൈവത്തില്‍ ആശ്രയിച്ച് മുന്നേറുവാന്‍ മിഷനറിമാര്‍ക്ക് കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍, വികാരി ജനറാള്‍മാരായ ഫാ. തോമസ് ആനിമൂട്ടില്‍, ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കോട്ടയം അതിരൂപത പാസ്റ്ററല്‍ കോ-ഓര്‍ഡിനേറ്റര്‍ റവ. ഡോ. മാത്യു മണക്കാട്ട്, ചൈതന്യ പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ എന്നിവര്‍ സംഗമത്തില്‍ പങ്കെടുത്തു.
മിഷനറിമാരുടെ അനുഭവം പങ്കുവയ്ക്കലും വീഡിയോ പ്രസന്റേഷനുകളും ചര്‍ച്ചകളും ആക്ഷന്‍പ്ലാന്‍ രൂപീകരണവും മിഷനറിമാരെ ആദരിക്കലും നടന്നു. നൂറോളം വൈദിക സന്യസ്ത മിഷനറിമാര്‍ സംഗമത്തില്‍ പങ്കെടുത്തു.
Leave a Comment
Your email address will not be published. Required fields are marked with *