Follow Us On

27

July

2025

Sunday

ധന്യന്‍ മാര്‍ ഈവാനിയോസ് പിതാവിന്റെ മെത്രാഭിഷേക ശതാബ്ദി ആചരിച്ചു

ധന്യന്‍ മാര്‍ ഈവാനിയോസ് പിതാവിന്റെ മെത്രാഭിഷേക ശതാബ്ദി ആചരിച്ചു
തിരുവല്ല: മലങ്കര പുനരൈക്യപ്രസ്ഥാനത്തിന്റെ ശില്‍പ്പിയും പ്രഥമ തിരുവനന്തപുരം ആര്‍ച്ചുബിഷപ്പുമായിരുന്ന ധന്യന്‍ മാര്‍ ഈവാനിയോസ് പിതാവിന്റെ മേല്‍പ്പട്ട സ്ഥാനാഭിഷേകത്തിന്റെ നൂറാം വാര്‍ഷികം തിരുവല്ല അതിരൂപതയിലെ നിരണം ആലംതുരുത്തി സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ദൈവാലയത്തില്‍ ആചരിച്ചു.
സന്ധ്യാ പ്രാര്‍ത്ഥനയ്ക്ക് ആര്‍ച്ചുബിഷപ്  ഡോ. തോമസ് മാര്‍ കൂറിലോസും ഗുഡ്ഗാവ് ബിഷപ് ഡോ. തോമസ് മാര്‍ അന്തോണിയോസും നേതൃത്വം നല്‍കി.
സാര്‍വ്വത്രിക സഭയെ ഒന്നായി കാണുവാന്‍ മലങ്കര സഭയിലൂടെ മാര്‍ ഈവാനിയോസിന് സാധിച്ചതായി ആര്‍ച്ചു ബിഷപ് മാര്‍ കൂറിലോസ് ചൂണ്ടിക്കാട്ടി. മാവേലിക്കര ബിഷപ് ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് ശതാബ്ദി ആമുഖ പ്രഭാഷണം നടത്തി.
പത്തനംതിട്ട ബിഷപ് എമരിറ്റസ് ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം ശതാബ്ദി മുഖ്യപ്രഭാഷണം നടത്തി. ബഥനി സിസ്റ്റേഴ്‌സിന്റെ നേതൃത്വത്തില്‍ മാര്‍ ഈവാനിയോ സിനെക്കുറിച്ചുള്ള ക്ലാസും ഡോക്കുമെന്ററിയുടെ പ്രദര്‍ശനവും നടത്തി.
നിരണം മേഖലയിലെ വൈദികരുടെ നേതൃത്വത്തില്‍ നടന്ന സമൂഹബലിക്ക് തിരുവല്ല അതിരൂപതാ വികാരി ജനറല്‍ മോണ്‍. ഐസക് പറപ്പള്ളില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. നിരണം ഡിസ്ട്രിക്ട് വികാരി ഫാ. സ്‌കറിയാ വട്ടമറ്റം, ആലംതുരുത്തി ഇടവക വികാരി ഫാ. അലക്‌സ് കണ്ണമല എന്നിവരും ബഥനി, മേരീ മക്കള്‍, ഹോളി സ്പിരിറ്റ്, ബസീലിയന്‍ എന്നീ സന്യാസിനീ സമൂഹാംഗങ്ങളും  ശതാബ്ദി ആചരണത്തിന് നേതൃത്വം നല്‍കി.
 മലങ്കര ഓര്‍ത്തഡോക്‌സ് സഭയില്‍ ബഥനിയുടെ മെത്രാപ്പോലീത്തയായി 1925 മെയ് ഒന്നിന് നിരണത്തിന് സമീപമുള്ള പരുമല സെമിനാരി അങ്കണത്തില്‍ വച്ചായിരുന്നു മാര്‍ ഈവാനിയോസ് അഭിഷിക്തനായത്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?