വാഷിംഗ്ടണ്‍ ഡി.സിയിലെ ക്യാപിറ്റല്‍ ജൂത മ്യൂസിയത്തിന് മുന്നില്‍, ആക്രമിയുടെ വെടിയേറ്റു കൊല്ലപ്പെട്ട ഇസ്രായേലി എംബസി ജീവനക്കാരായ യാറോണ്‍ ലിസ്ചിന്‍സ്‌കിനെയും, സാറാ ലിന്‍ മില്‍ഗ്രിമിനെയും ഓര്‍മിച്ചുകൊണ്ട് വിശ്വാസിസമൂഹം ജാഗ്രതാ പ്രാര്‍ത്ഥന നടത്തി. കത്തോലിക്കാ-ജൂത ബന്ധം ശക്തിപ്പെടുത്തുന്ന സംഘടനയായ ‘ഫിലോസ് കാത്തലിക്കിന്റെ ‘ നേതൃത്വത്തിലാണ് പ്രാര്‍ത്ഥനകള്‍ നടത്തിയത്. കൊല്ലപ്പെട്ട ഇരുവരും ആഗോള തലത്തില്‍ ഇസ്രായേല്‍-പലസ്തീന്‍ പ്രശ്‌നപരിഹാരത്തിനായുള്ള സന്നദ്ധസംഘടനകളില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. ഇരുവരും തമ്മില്‍ വിവാഹം നടക്കാനിരിക്കെയാണ് അവര്‍ അതിദാരുണമായി കൊല്ലപ്പെട്ടത്.
പ്രതിയായ ഏലിയാസ് റോഡ്രിഗ്‌സ്‌നെ (30) പോലീസ് സംഭവ ദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു. പോലീസ് കസ്റ്റഡിയില്‍ ഇയാള്‍ പലസ്തീന്‍ അനുകൂല മുദ്രാവാക്യം മുയര്‍ത്തിയതായി വാഷിംഗ്ടണ്‍ പൊലീസ് മേധാവി റിപ്പോര്‍ട്ട് ചെയ്തു. വാഷിംഗ്ടണിലെയും മേരിലാന്‍ഡിലെയും കത്തോലിക്കാ സമൂഹം കൊല്ലപ്പെട്ടവരുടെകുടുംബങ്ങളോടും
Leave a Comment
Your email address will not be published. Required fields are marked with *