Follow Us On

12

June

2025

Thursday

വത്തിക്കാന്‍ ‘വിദേശകാര്യ മന്ത്രി’ ക്യൂബ സന്ദര്‍ശിച്ചു

വത്തിക്കാന്‍ ‘വിദേശകാര്യ മന്ത്രി’ ക്യൂബ സന്ദര്‍ശിച്ചു

ഹവാന/ക്യൂബ: വത്തിക്കാനും ക്യൂബയുമായുള്ള നയതന്ത്ര ബന്ധം സ്ഥാപിതമായതിന്റെ 90-ാം വാര്‍ഷികത്തോടനുബന്ധിച്ച് പരിശുദ്ധ സിംഹാസനത്തിന്റെ ‘വിദേശകാര്യ’ ചുമതല വഹിക്കുന്ന ആര്‍ച്ചുബിഷപ് പോള്‍ റിച്ചാര്‍ഡ് ഗാലഗര്‍ ക്യൂബ സന്ദര്‍ശിച്ചു.

ഹവാനയിലെ കത്തീഡ്രലില്‍ ആര്‍ച്ചുബിഷപ് ഗാലഗറിന്റെ മുഖ്യകാര്‍മിത്വത്തില്‍ ദിവ്യബലി അര്‍പ്പിച്ചു. ‘സമാധാനം, നീതി, സത്യം എന്നിവയാണ് സഭയുടെ മിഷനറി പ്രവര്‍ത്തനത്തിന്റെയും വത്തിക്കാന്‍ നയതന്ത്രത്തിന്റെയും അടിസ്ഥാന തത്വങ്ങളെന്ന് ആര്‍ച്ചുബിഷപ് പറഞ്ഞു.

അപ്പസ്തോലിക് ന്യൂണ്‍ഷ്യോമാരുടെ പ്രവര്‍ത്തനത്തിലൂടെയും, ജോണ്‍ പോള്‍ രണ്ടാമന്‍, ബനഡിക്ഡ് പതിനാറാമന്‍, ഫ്രാന്‍സിസ് മാര്‍പാപ്പ എന്നിവരുടെ സന്ദര്‍ശനങ്ങളിലൂടെയും പരിശുദ്ധ സിംഹാസനത്തിന് ക്യൂബന്‍ ജനതയുമായുള്ള ദീര്‍ഘകാല അടുപ്പവും അദ്ദേഹം എടുത്തുകാണിച്ചു. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ലിയോ 14 ാമന്‍ പാപ്പയുടെ ആശംസകളും ആര്‍ച്ചുബിഷപ് ക്യൂബന്‍ ജനതക്ക് കൈമാറി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?