Follow Us On

23

August

2025

Saturday

ഡമാസ്‌കസ് ദൈവാലയത്തില്‍ ചാവേറാക്രമണം; ഇരുപത് പേര്‍ കൊല്ലപ്പെട്ടു

ഡമാസ്‌കസ് ദൈവാലയത്തില്‍  ചാവേറാക്രമണം; ഇരുപത് പേര്‍ കൊല്ലപ്പെട്ടു

ഡമാസ്‌കസ്: സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിലെ മാര്‍ ഏലിയാസ് ദൈവാലയത്തില്‍ നടന്ന ചാവേറാക്രണമണത്തില്‍ 20 പേര്‍ക്ക് ദാരുണാന്ത്യം. 50 ലധികം വിശ്വാസികള്‍ക്ക് പരിക്കേറ്റു. ഡിസംബറില്‍ വിമതരുടെ നേതൃത്വത്തില്‍ പ്രസിഡന്റ് ബഷര്‍ അല്‍-അസദിനെ അട്ടിമറിച്ചതിനുശേഷം ഡമാസ്‌കസില്‍ നടക്കുന്ന ആദ്യത്തെ ബോംബാക്രമണമാണിത്.

കൊല്ലപ്പെട്ട ചാവേര്‍ ബോംബര്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ അംഗമാണെന്ന് സിറിയയുടെ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ദൈവാലയത്തില്‍ കയറി തുടര്‍ച്ചയായി വെടിയുതിര്‍ത്ത ചാവേറിന്റെ കയ്യിലുള്ള സ്‌ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.  കൊല്ലപ്പെട്ട ചാവേറിനെ കൂടാതെ മറ്റൊരാള്‍ കൂടെ ആക്രമണത്തില്‍ പങ്കെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്.

അസദിന്റെ പതനത്തിനുശേഷം സിറിയയിലെ ദൈവാലയങ്ങള്‍ക്ക് നേരെ നിരവധി ആക്രമണ ശ്രമങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ആദ്യമായാണ് ബോംബാക്രണം ഉണ്ടാകുന്നത്. രക്തത്തില്‍ കുതിര്‍ന്ന തറയും തകര്‍ന്ന പീഠങ്ങളും ഉള്‍പ്പെടെ സ്‌ഫോടനത്തെ തുടര്‍ന്നുള്ള ദൈവാലയത്തിലെ ഭീകരാന്തരീക്ഷം വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ സിറിയയുടെ സിവില്‍ ഡിഫന്‍സ് ആയ വൈറ്റ് ഹെല്‍മെറ്റ്സ് പുറത്തുവിട്ടിട്ടുണ്ട്.

അസദിനെ’പുറത്താക്കി പ്രസിഡന്റായ  അഹമ്മദ് അല്‍-ഷറ, ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുമെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. അതേസമയം ഡമാസ്‌കസിലെ മാര്‍ ഏലിയാസ് ഗ്രീക്ക് ഓര്‍ത്തഡോക്‌സ് ദൈവാലയത്തില്‍ നടന്ന തീവ്രവാദ ചാവേര്‍ ബോംബാക്രമണത്തെ ഗ്രീക്ക് വിദേശകാര്യ മന്ത്രാലയം അപലപിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?