നെയ്‌റോബി: ദേശീയ പ്രാര്‍ത്ഥനാ ദിനത്തിനായി കെനിയയിലെ നകുരുവിലുള്ള സുബുകിയ ദേശീയ മരിയന്‍ ദൈവാലയത്തില്‍ ഒത്തുചേര്‍ന്ന ആയിരക്കണക്കിന് വിശ്വാസികളെ സാക്ഷിയാക്കി കെനിയയെ സഭയുടെ അമ്മയായ മറിയത്തിന്റെ സംരക്ഷണത്തിനായി പ്രതിഷ്ഠിച്ചു. ‘പ്രത്യാശയുടെ തീര്‍ത്ഥാടകര്‍: നമ്മുടെ രാഷ്ട്രത്തെ നവീകരിക്കുന്നു’ എന്നതായിരുന്നു ഈ വര്‍ഷത്തെ ദേശീയ പ്രാര്‍ത്ഥനാ ദിനത്തിന്റെ പ്രമേയം.
ആര്‍ച്ചുബിഷപ് ആന്റണി മുഹെരിയ ദിവ്യബലിക്ക് മുഖ്യകാര്‍മികത്വം വഹിച്ചു.കെനിയയിലെ കാത്തലിക്ക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ചെയര്‍പേഴ്സന്‍ ആര്‍ച്ചുബിഷപ് മൗറീസ് മുഹാതിയ, ദൈവമാതാവിന്റെ സംരക്ഷണത്തിനും മാതൃപരിചരണത്തിനും മധ്യസ്ഥതയ്ക്കും കീഴില്‍ രാജ്യത്തെ സമര്‍പ്പിക്കുന്ന പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. ഭിന്നതകളെ ചെറുക്കാനും ക്രിസ്തുവില്‍ അര്‍ത്ഥം കണ്ടെത്താനും യുവാക്കളെ ആഹ്വാനം ചെയ്യുന്ന ഒരു ഇടയലേഖനവും ബിഷപ്പുമാര്‍ പുറപ്പെടുവിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *