തൃശൂര്‍: ക്രിസ്തുജയന്തി ജൂബിലിവര്‍ഷ സമാപനവും സീറോമലബാര്‍ സഭയുടെ സമുദായ ശക്തികരണ വര്‍ഷത്തിന്റെ തൃശൂര്‍ രൂപതാതല ഉദ്ഘാടനവും പുത്തന്‍ പള്ളി ബസിലിക്കയില്‍ തൃശൂര്‍ അതിരൂപത മെത്രാപ്പോലീത്ത മാര്‍ ആന്‍ഡ്രൂസ് താഴത്തിനൊപ്പം വൈദിക-സന്യസ്ത – അല്മായ പ്രതിനിധികള്‍ ചേര്‍ന്ന് തിരി തെളിയിച്ച് നിര്‍വഹിച്ചു.
മാര്‍ ആന്‍ഡ്രൂസ് താഴത്തിനൊപ്പം, മാര്‍ടോണി നീലങ്കാവില്‍, വികാരി ജനറല്‍മാര്‍ മോണ്‍. ജോസ് കോനിക്കര, മോണ്‍. ജെയ്‌സണ്‍ കൂനംപ്ലാക്കല്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോഷി വടക്കന്‍, സിആര്‍ഐ പ്രസിഡന്റ് ഫാ. സിജോ പൈനാടത്ത്, പ്രിസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഫാ. അലക്‌സ് മരോട്ടിക്കല്‍, അതിരൂപത ഏകോപന സമിതി സെക്രട്ടറി ഷിന്റോ മാത്യു, കത്തോലിക്ക കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ലീല ടീച്ചര്‍, മാതൃവേദി പ്രസിഡന്റ് ഉജ്ജ്വല ബിജു, കെസിവൈഎം പ്രസിഡണ്ട് ജിഷാദ് ജോസ്, സിഎല്‍സി വൈസ് പ്രസിഡന്റ് മീട്ടു മനോജ് എന്നിവര്‍ ചേര്‍ന്നാണ് തിരി തെളിയിച്ചത്.
സമുദായത്തിന്റെ ബഹുമുഖ പുരോഗതിക്കായി ഒത്തൊരുമയോടെപ്രവര്‍ത്തിക്കണമെന്ന് ആമുഖ പ്രഭാഷണത്തില്‍ സഹായ മെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ പറഞ്ഞു.
2025 ജൂബിലി വര്‍ഷത്തിന്റെ സമാപനംകുറിച്ച് വിശ്വാസ പരിശീലകരുടെ ജൂബിലി സംഗമവും ഇതോടൊപ്പം നടന്നു.
















Leave a Comment
Your email address will not be published. Required fields are marked with *