കൊച്ചി: കേരള കത്തോലിക്ക ബിഷപ്സ് കോണ്‍ഫ്രന്‍സിന്റെ (കെസിബിസി) നേതൃത്വത്തില്‍ സംഘടിപ്പിച്ച കെസിബിസി മീഡിയ അവാര്‍ഡ് വിതരണ സമ്മേളനം പിഒസിയില്‍ നടന്നു. നിയമ-വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
അതിരൂപത സഹായമെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍ അധ്യക്ഷത വഹിച്ചു. ടി.ജെ വിനോദ് എംഎല്‍എ ആശംസകള്‍ അര്‍പ്പിച്ചു. മാധ്യമം, സാഹിത്യം, ദാര്‍ശനിക ചിന്ത, യുവപ്രതിഭ, ഗുരുസേവനം എന്നീ മേഖലകളില്‍ മികവ് പുലര്‍ത്തിയ വര്‍ക്കാണ് ഈ വര്‍ഷത്തെ അവാര്‍ഡുകള്‍ സമ്മാനിച്ചത്.
ടോം ജേക്കബ് (മീഡിയ അവാര്‍ഡ്), വി. ജെ. ജെയിംസ് (സാഹിത്യം) റവ. ഡോ. തോമസ് വള്ളിയണിപ്പുറം (ദാര്ശ നികം), സ്റ്റെഫി സേവ്യര്‍ (യുവപ്രതിഭ), ഗുരുപൂജ അവാര്‍ഡ്: ബേബിച്ചന് ഏര്‍ത്തായില്‍, ജോര്‍ജ് മരങ്ങോളി, ഫാ. ജോണ്‍ വിജയന് എന്നിവര്‍ക്കു സമ്മാനിച്ചു. ജെയിംസ് കെ.സി മണിമല അവാര്‍ഡ് ബ്രിട്ടോ വിന്‍സെന്റിനും നല്കി.

സമൂഹത്തിന്റെ മനഃസാക്ഷിയെ ഉണര്‍ത്തുകയും മൂല്യാധിഷ്ഠിതമായ ആശയവിനിമയം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വ്യക്തികളെ ആദരിക്കുകയാണ് കെസിബിസി അവാര്‍ഡുകളുടെ ലക്ഷ്യമെന്ന് അധ്യക്ഷ പ്രസംഗത്തില്‍ ബിഷപ് ഡോ. ആന്റണി വാലുങ്കല്‍ പറഞ്ഞു.
മാധ്യമ പ്രവര്‍ത്തകരും സാഹിത്യ-സാംസകാരിക രംഗത്തെ പ്രമുഖരും വൈദികരും സന്യസ്തരും ചടങ്ങില്‍ പങ്കെടുത്തു. പി ഒസി ഡയറക്ടര്‍ ഫാ. തോമസ് തറയില്‍ യോഗത്തിന് നന്ദി അര്‍പ്പിച്ചു.
















Leave a Comment
Your email address will not be published. Required fields are marked with *