
കൊച്ചി: കെആര്എല്സിസിയുടെ ആഭിമുഖ്യത്തിലുള്ള കോസ്റ്റല് ഏരിയ ഡവലപ്മെന്റ് ഏജന്സി ഫോര് ലിബറേഷന് (സിഎടിഎഎല്) ഡയറക്ടായി റവ. ഡോ. സെലസ്റ്റിന് പുത്തന് പുരയ്ക്കല് നിയമിതനായി. കേരളത്തിലെ ചെറുകിട മത്സ്യത്തൊഴിലാളികളുടെ ബദല് ഉപജീവന തന്ത്രങ്ങളും മത്സ്യബന്ധന മാനേജ്മെന്റ് രീതികളും എന്ന വിഷയത്തില് കോഴിക്കോട് സര്വ്വകലാശാലയില് നിന്നും ഡോക്ടറേറ്റ് നേടിയിട്ടുള്ള ഫാ. സെലസ്റ്റിന് നിലവില് ചേര്ത്തല സെന്റ് മൈക്കിള്സ് കോളേജിന്റെ മാനേജരാണ്. പശ്ചിമ കൊച്ചിയിലെ സൗദി സ്വദേശിയും ആലപ്പുഴ രൂപതാംഗവുമാണ്.

ഇടുക്കി: കൈസ്തവ ന്യൂനപക്ഷങ്ങളുടെ പിന്നോക്കാവസ്ഥ, ക്ഷേമം എന്നിവ സംബന്ധിച്ച് ജെ.ബി കോശി കമ്മീഷന് സംസ്ഥാന സര്ക്കാരിന് സമര്പ്പിച്ച റിപ്പോര്ട്ട് ഉടന് പ്രസിദ്ധീ കരിക്കണമെന്നും ബന്ധപ്പെട്ട കൈസ്തവ വിഭാഗങ്ങളുമായി കൂടിയാലോചന നടത്തിയ ശേഷമേ അതിലെ ശുപാര്ശകള് നടപ്പിലാക്കാവൂ എന്നും ഇടുക്കി രൂപത വൈദിക സമിതി ആവശ്യപ്പെട്ടു. ഇടുക്കി രൂപതാ കേന്ദ്രത്തില് ചേര്ന്ന വൈദിക സമിതി യോഗത്തിലാണ് പ്രമേയം അവതരിപ്പിക്കപ്പെട്ടത്. 2020 നവംബര് 5ന് നിയോഗിക്കുകയും 2023 മെയില് അന്തിമ റിപ്പോര്ട്ട് സമര്പ്പിക്കുകയും ചെയ്ത കമ്മീഷന് റിപ്പോര്ട്ടിനെക്കുറിച്ചാണ് നാം ഇപ്പോഴും

ലണ്ടന്: ക്രിസ്തുവില് വിശ്വസിച്ചതിന്റെ പേരില് കൊല്ലപ്പെടുന്ന ക്രൈസ്തവരില് 72 ശതമാനവും നൈജീരിയയില്. ലോകമെമ്പാടുമുള്ള ക്രൈസ്തവ പീഡനങ്ങളെക്കുറിച്ച് പഠനം നടത്തുന്ന അന്താരാഷ്ട്ര സംഘടനയായ ‘ഓപ്പണ് ഡോഴ്സ്’ 2026-ലെ വാര്ഷിക റിപ്പോര്ട്ടിലാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരമുള്ളത്. കഴിഞ്ഞ വര്ഷം ലോകമെമ്പാടും 4,849 ക്രൈസ്തവര് വിശ്വാസത്തിന്റെ പേരില് കൊല്ലപ്പെട്ടു. ഇതില് 3,490 കൊലപാതകങ്ങളും നടന്നത് നൈജീരിയയിലാണ്. നൈജീരിയയിലെ വടക്കന് മേഖലകളിലും മധ്യമേഖലകളിലും ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളും സായുധ സംഘങ്ങളും നടത്തുന്ന ആക്രമണങ്ങളാണ് മരണസംഖ്യ ഉയരാന് കാരണം. ക്രൈസ്തവ പുരോഹിതരെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങളും
Don’t want to skip an update or a post?