Follow Us On

15

November

2024

Friday

ലോകം ശ്രവിക്കണം കൊൽക്കത്തയിലെ വിശുദ്ധ തെരേസയുടെ അഭ്യർത്ഥന; എന്നെന്നും പ്രസക്തം വിശുദ്ധയുടെ കത്ത്

ഇറാഖ് യുദ്ധകാലത്ത് യുദ്ധം ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ച് 1991ൽ പ്രസിഡന്റ് ജോർജ് ബുഷിനും പ്രസിഡന്റ് സദ്ദാം ഹുസൈനും മദർ തെരേസ അയച്ച കത്ത് അന്ന്‌ മാത്രമല്ല, യുദ്ധക്കൊതി തുടരുന്ന ഇന്നും പ്രസക്തമാണ്, കൊൽക്കത്തയിലെ വിശുദ്ധ തെരേസയുടെ 112-ാം ജന്മദിനമായ ഇന്ന് (ഓഗസ്റ്റ് 26) ആവർത്തിച്ച്‌ വായിക്കാം ആ കത്ത്. 

‘പ്രിയപ്പെട്ട പ്രസിഡന്റ് ജോർജ് ബുഷിനും പ്രസിഡന്റ് സദ്ദാം ഹുസൈനും,

ഞാൻ ഹൃദയം നൊന്തും നിറഞ്ഞ ദൈവസ്‌നേഹത്തോടെയും ദരിദ്രർക്കുവേണ്ടി യാചിച്ചുമാണ് ഇതെഴുതുന്നത്. യുദ്ധത്തിന്റെ ഭീകരതയും ഭീതിയുംമൂലം ദരിദ്രരായിത്തീർന്നവർക്കുവേണ്ടി ഞാൻ നിങ്ങളോട് താണപേക്ഷിക്കുകയാണ്. യുദ്ധം ഒഴിവാക്കുന്നതിന് കഠിനാധ്വാനം ചെയ്യണമെന്നും ദൈവത്തിന്റെ സമാധാനത്തിനുവേണ്ടി പരസ്പരം അനുരഞ്ജനപ്പെടണമെന്നും ഹൃദയപൂർവം അഭ്യർത്ഥിക്കുന്നു.

തർക്കം പറഞ്ഞൊതുക്കുക. വൈരം അവസാനിപ്പിച്ച് ഐക്യത്തിലെത്തുക. യുദ്ധത്തിന് ഇരുകൂട്ടർക്കും നിങ്ങളുടെ ജനത്തിനുവേണ്ടി നിങ്ങളുടേതായ ന്യായങ്ങൾ ഉണ്ടായേക്കാം. എന്നാൽ, ആദ്യം ശ്രദ്ധിക്കേണ്ടത് സമാധാനം എന്തെന്ന് പഠിപ്പിക്കാൻ ലോകത്തിലേക്ക് വന്നവന്റെ സ്വരമാണ്. ഇരുകൂട്ടർക്കും അധികാരവും ശക്തിയുമുണ്ട്. എന്നാൽ, ദൈവത്തിന്റെ പ്രതിഛായയായ സ്ത്രീപുരുഷന്മാരെയും കുട്ടികളെയും ഓർമിക്കുക. ദയവായി ദൈവേഷ്ടം എന്തെന്ന് ശ്രദ്ധിച്ചാലും.

ദൈവം നമ്മെ സൃഷ്ടിച്ചിരിക്കുന്നത് സ്‌നേഹത്താലാണ്. സ്‌നേഹിക്കപ്പെടാനാണ്. നമ്മുടെ ശത്രുവഴി നശിപ്പിക്കപ്പെടാനല്ല. യുദ്ധത്തിൽ താൽക്കാലികമായി വിജയികളും പരാജിതരും ഉണ്ടാകും. എന്നാൽ, ഭീതിയോടെമാത്രം മനസിലാക്കാൻ കഴിയുന്ന യുദ്ധം- അത് സഹനത്തെയും വേദനയെയും ന്യായീകരിക്കില്ല. നിങ്ങളുടെ മാരകായുധങ്ങൾമൂലം നഷ്ടപ്പെടുന്ന മനുഷ്യജീവിതങ്ങളുടെ അവസ്ഥ ആർക്ക് ന്യായീകരിക്കാൻ കഴിയും?

എന്ന്,

മദർ തെരേസ

*******

ദൈവത്തിന്റെ ഏറ്റവും വലിയ ദാനമായ ജീവന്റെ മഹത്വം പ്രഘോഷിക്കാനാണ് വിശുദ്ധ മദർ തെരേസ സ്വന്തം ജീവിതം സമർപ്പിച്ചത്. ലക്ഷക്കണക്കിന് മനുഷ്യജീവിതങ്ങളെ നശിപ്പിക്കുന്ന കൊടുംഭീകരതയെ കുറിച്ച് നിശബ്ദത പാലിക്കാൻ മദറിന് സാധിക്കുമായിരുന്നില്ല. യുദ്ധം വരുത്തിവെ്ക്കുന്ന കെടുതികൾമൂലം അനാഥരും ദരിദ്രരുമാകുന്ന നിരപരാധികളായ മനുഷ്യർക്കുവേണ്ടിയായിരുന്നു അഗതികളുടെ അമ്മയായ വിശുദ്ധയുടെ അപേക്ഷ.

******

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?