Follow Us On

02

July

2025

Wednesday

ചൈതന്യ കാര്‍ഷിക മേളയും സ്വാശ്രയസംഘ മഹോത്സവവും നവംബര്‍ 20 മുതല്‍ 26 വരെ

ചൈതന്യ കാര്‍ഷിക മേളയും സ്വാശ്രയസംഘ മഹോത്സവവും നവംബര്‍ 20 മുതല്‍ 26 വരെ
കോട്ടയം: കാര്‍ഷിക കേരളത്തിന്റെ ഉത്സവമായി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 24-ാമത് ചൈതന്യ കാര്‍ഷിക മേളയും സ്വാശ്രയസംഘ മഹോത്സവവും നവംബര്‍ 20 മുതല്‍ 26 വരെ നടക്കും. കോട്ടയം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററിലാണ് കാര്‍ഷിക മഹോത്സവം നടക്കുന്നത്. കാര്‍ഷിക മഹോത്സവത്തോടനുബന്ധിച്ച് കാര്‍ഷിക വിളപ്രദര്‍ശനം, പൊതുവിള പ്രദര്‍ശന മത്സരം, വ്യത്യസ്തവും പുതുമ നിറഞ്ഞതുമായ കാര്‍ഷിക മത്സരങ്ങള്‍, വിജ്ഞാനദായക സെമി നാറുകള്‍, മുഖാമുഖം പരിപാടികള്‍,  കലാസന്ധ്യ കള്‍, സ്വാശ്രയസംഘ കലാവിരുന്നുകള്‍, പൊതുമത്സരങ്ങള്‍ എന്നിവ ഉണ്ടാകും.
 സംസ്ഥാനതല കര്‍ഷക കുടുംബ പുരസ്‌ക്കര സമര്‍പ്പണം, പൗരാണിക കാര്‍ഷിക വിദ്യകളുടെ പ്രദര്‍ശനം, മെഡിക്കല്‍ ക്യാമ്പുകളും എക്സിബിഷനുകളും, സംസ്ഥാനതല ക്ഷീര കര്‍ഷക അവാര്‍ഡ് സമര്‍പ്പണം, പ്രദര്‍ശന വിപണന സ്റ്റാളുകള്‍, അമ്യൂസ്മെന്റ് പാര്‍ക്ക്, പുഷ്പ ഫല വൃക്ഷാദികളുടെയും പക്ഷി മൃഗാദികളുടെയും പ്രദര്‍ശനവും വിപണനവും, വിസ്മയ കാഴ്ചകള്‍, സ്വാശ്രയസംഘ ആദരവുകള്‍, നിര്‍ദ്ദന രോഗി ചികിത്സാ സഹായ പദ്ധതി,  മത സാമൂഹ്യ രാഷ്ട്രീ യ സാംസ്‌ക്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യം, കെഎസ്എസ്എസ് സാമൂഹ്യ ക്ഷേമപദ്ധതികളുടെ ഉദ്ഘാടനം തുടങ്ങിയ നടക്കുമെന്ന് കെഎസ്എസ്എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ അറിയിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?