Follow Us On

02

May

2024

Thursday

കത്തോലിക്ക വിശ്വാസികളുടെ സംഖ്യയില്‍ വര്‍ധനവ്

കത്തോലിക്ക വിശ്വാസികളുടെ സംഖ്യയില്‍ വര്‍ധനവ്

2022-ലെ കണക്കുകള്‍പ്രകാരം ലോകമെമ്പാടുമായി കത്തോലിക്ക വിശ്വാസികളുടെ സംഖ്യ ഒരു ശതമാനം വര്‍ധിച്ച് 139 കോടിയായി. കഴിഞ്ഞ ദിവസം വത്തിക്കാന്‍ പ്രസിദ്ധീകരിച്ച 2022-ലെ സ്റ്റാറ്റിസ്റ്റിക്കല്‍ ഈയര്‍ ബുക്കിലും 2024 പൊന്തിഫിക്കല്‍ ഈയര്‍ ബുക്കിലുമായാണ് സഭയുടെ വളര്‍ച്ചയുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിരിക്കുന്നത്.

ആഫ്രിക്കയിലാണ് വിശ്വാസികളുടെ സംഖ്യയിലുള്ള ഏറ്റവും വലിയ വളര്‍ച്ച രേഖപ്പെടുത്തിയിരിക്കുന്നത് – മൂന്ന് ശതമാനം. .9 ശതമാനം വളര്‍ച്ചയുമായി അമേരിക്കയും .6 ശതമാനം വളര്‍ച്ചയുമായി ഏഷ്യയുമാണ് തൊട്ട് പുറകിലുള്ളത്. ആഫ്രിക്കയില്‍ വൈദികരുടെ എണ്ണത്തില്‍ 3.2 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ ഏഷ്യയില്‍ വൈദികരുടെ സംഖ്യ1.6 ശതമാനം വര്‍ധിച്ചു. ലോകമാകമാനായി 407,730 വൈദികരാണുള്ളത്.

നിലവില്‍ 108,481 സെമനിനാരി വിദ്യാര്‍ത്ഥികളാണ് വിവിധ സെമിനാരികളിലായി പഠനം നടത്തുന്നത്. സെമിനാരി വിദ്യാര്‍ത്ഥികളുടെ സംഖ്യയിലും ആഫ്രിക്ക 2.1 ശതമാനം വളര്‍ച്ച നേടി. അതേസമയം പെര്‍മനന്റ് ഡീക്കന്‍മാരുടെ സംഖ്യയില്‍ അമേരിക്കയിലും യൂറോപ്പിലും ഉള്‍പ്പടെ വര്‍ധനവ് രേഖപ്പെടുത്തി. പെര്‍മനന്റ് ഡീക്കന്‍മാരുടെ സംഖ്യ 2022 കാലഘട്ടത്തില്‍ രണ്ട് ശതമാനം വര്‍ധിച്ച് 50,150 ആയി.

2021-22 കാലഘട്ടത്തില്‍ മാത്രമാന്‍മാരുടെ സംഖ്യ 5340ല്‍ നിന്ന് 5353 ആയി ഉയര്‍ന്നു. അതേസമയം വൈദികരാല്ലാത്ത പുരുഷന്‍മാരായ സന്യാസിമാരുടെ സംഖ്യ ഈകാലയളവില്‍49,774-ല്‍ നിന്ന് 49,414 ആയി കുറഞ്ഞു.

സന്യാസിനിമാരുടെ സംഖ്യയിലും ആഫ്രിക്ക 1.1 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. പുതിയ കണക്കുകള്‍ പ്രകാരം 599,228 സന്യാസിനിമാരാണ് കത്തോലിക്ക സഭയിലുള്ളത്. ഇത് പുരുഷന്‍മാരായ വൈദികരെക്കാള്‍ 47 ശതമാനം അധികമാണ്.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?