Follow Us On

01

July

2025

Tuesday

സൈനിക ചിലവില്‍ വന്‍ വര്‍ധനവ്

സൈനിക ചിലവില്‍ വന്‍ വര്‍ധനവ്

ഒരു വശത്ത് ക്ഷാമവും പട്ടിണിയും വര്‍ധിക്കുമ്പോഴും മറുവശത്ത് പരസ്പം ആക്രമിക്കുന്നതിനായി ആയുധങ്ങള്‍ വാങ്ങിക്കൂട്ടുവാന്‍ ലോകരാജ്യങ്ങള്‍ ചിലവഴിക്കുന്ന തുകയില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തിയതായി സ്റ്റോക്ക്‌ഹോം ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ പീസ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് റിപ്പോര്‍ട്ട്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 6.8 ശതമാനം വര്‍ധനവോടെ 2.443 ലക്ഷം കോടി ഡോളറാണ് 2023ല്‍ സൈനിക ആവശ്യത്തിനായി ലോകരാജ്യങ്ങള്‍ ചിലവഴിച്ചത്.

ഉക്രെയ്ന്‍-റഷ്യ സംഘര്‍ഷം മുതല്‍ പാലസ്തീന്‍-ഇസ്രായേല്‍ സംഘര്‍ഷം വരെയുള്ള നിരവധി യുദ്ധങ്ങള്‍ ഈ വര്‍ധനവിന് കാരണമായതായി നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു.  യുഎസ്, ചൈന, റഷ്യ എന്നീ രാജ്യങ്ങള്‍ക്ക് പിന്നിലായി സൈനിക ആവശ്യങ്ങള്‍ക്ക് ഏറ്റവുമധികം പണം ചിലവഴിച്ച രാജ്യങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്ത് ഇന്ത്യയുമുണ്ട്. ഏറ്റവും കൂടുതല്‍ തുക ചിലവഴിച്ച യുഎസ് മാത്രം ഏകദേശം ഒരു ലക്ഷം കോടി ഡോളറാണ് സൈനിക മേധാവിത്വം നിലനിറുത്തുന്നതിനായി ചിലവഴിച്ചിരിക്കുന്നത്. യൂറോപ്പ്, ഏഷ്യ, ഓഷ്യാന, മിഡില്‍ ഈസ്റ്റ് എന്നീ പ്രദേശങ്ങളിലെല്ലാം സൈനിക ആവശ്യത്തിനായി ഉപയോഗിക്കുന്ന തുകയില്‍ വലിയ വര്‍ധനവുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?