Follow Us On

08

February

2025

Saturday

വിശുദ്ധ ജിയന്നയുടെ തീര്‍ത്ഥാടനകേന്ദ്രത്തിലേക്ക് കാഞ്ഞിരപ്പള്ളി രൂപതയിലെ അമ്മമാരുടെ തീര്‍ത്ഥാടനം

വിശുദ്ധ ജിയന്നയുടെ തീര്‍ത്ഥാടനകേന്ദ്രത്തിലേക്ക് കാഞ്ഞിരപ്പള്ളി രൂപതയിലെ അമ്മമാരുടെ തീര്‍ത്ഥാടനം
കാഞ്ഞിരിപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത മാതൃവേദിയുടെ നേതൃത്വത്തില്‍ ഹൈറേഞ്ചിലെ ജിയന്നായുടെ ഏക തീര്‍ത്ഥാടന കേന്ദ്രമായ ചോറ്റുപാറ സെന്റ് ജിയന്നാ  തീര്‍ത്ഥാടന ദൈവാലയത്തിലേക്ക് രൂപതയിലെ 148 ഇടവകകളില്‍ നിന്നുമുള്ള മാതാക്കള്‍ തീര്‍ത്ഥാടനം നടത്തി. മാതൃവേദിയുടെ സഹമധ്യസ്ഥയായ വിശുദ്ധ ജിയന്നയുടെ ദൈവാലയത്തിലേക്ക് നോമ്പ് എടുത്ത് ത്യാഗപൂര്‍വ്വമായിട്ടായിരുന്നു അമ്മമാര്‍ എത്തിയത്.
 ചോറ്റുപാറ ജംഗ്ഷനില്‍ നിന്നും ആരംഭിച്ച ഭക്തിനിര്‍ഭരമായ ജപമാല പ്രദക്ഷിണത്തിന് മുണ്ടിയെരുമ ഫൊറോന വികാരി ഫാ. തോമസ്  ഞള്ളിയില്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് രൂപത വികാരി ജനറല്‍ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു സന്ദേശം നല്‍കി.
 39 വര്‍ഷക്കാലം മാത്രം ഈ ഭൂമിയില്‍ ജീവിച്ച്  ഉത്തമ ഭാര്യ,  അമ്മ,  ഡോക്ടര്‍ എന്നീ ഉത്തരവാദിത്വങ്ങള്‍ തമ്പുരാനോട് ചേര്‍ന്നു നിന്ന് വിശ്വസ്തതയോടെ നിര്‍വഹിക്കുകയും, ഉദരത്തില്‍ ആയിരുന്ന ശിശുവിന്റെ സംരക്ഷണത്തിന് വേണ്ടി  ജീവന്‍ ത്വജിക്കുകയും ചെയ്ത വിശുദ്ധ ജിയന്ന നമുക്ക് മാതൃക യാണെന്നും അദ്ദേഹം പറഞ്ഞു.
രൂപതയിലെ 13  ഫൊറോനകളില്‍ നിന്നുമുള്ള മാതാക്കള്‍ തീര്‍ത്ഥാടനത്തില്‍ സംബന്ധിച്ചു. ചോറ്റുപാറ ഇടവക വികാരി ഫാ. ടിനു കിഴക്കേവേലിക്കടത്ത്, രൂപതാ ഡയറക്ടര്‍ ഫാ. മാത്യു ഓലിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?