Follow Us On

09

January

2025

Thursday

പകല്‍വീട് അംഗങ്ങള്‍ക്ക് സൗജന്യ ഫിസിയോ തെറാപ്പി പരിശീലനവുമായി അമല മെഡിക്കല്‍ കോളജ്

പകല്‍വീട് അംഗങ്ങള്‍ക്ക് സൗജന്യ ഫിസിയോ തെറാപ്പി പരിശീലനവുമായി അമല മെഡിക്കല്‍ കോളജ്
തൃശൂര്‍:  അമല മെഡിക്കല്‍ കോളേജിലെ ഫിസിയോതെറാപ്പി വിഭാഗത്തിന്റെ നേതൃത്വത്തില്‍ അടാട്ട് പകല്‍ വീട്ടിലെ അംഗങ്ങള്‍ക്കായി സൗജന്യ ഫിസിയോ തെറാപ്പിയും  ബോധവല്‍ക്കരണ ക്ലാസും നടത്തി.
സമ്മേളനത്തില്‍ അമല മെഡിക്കല്‍ കോളേജ് ജോയിന്റ് ഡയറക്ടര്‍ ഫാ. ജെയ്‌സണ്‍ മുണ്ടന്‍മാണി സിഎംഐ, അമല മെഡിക്കല്‍ കോളേജ് ഫിസിയോ തെറാപ്പി വിഭാഗം മേധാവി സുമി റോസ് , വാര്‍ഡ് മെമ്പര്‍ മിനി സൈമണ്‍ എന്നിവര്‍ പ്രസംഗിച്ചു.
സീനിയര്‍ ഫിസിയോ തെറാപ്പിസ്റ്റ് സിമ്മി മേരി ഏലിയാസ്, ബോധവല്‍ക്കരണ ക്ലാസ് നടത്തി. ഫിസിയോതെറാപ്പിസ്റ്റുമാരായ പ്രിയങ്ക ബേബി,  ജോര്‍ജി, സെന്ന, ശ്യാമ പ്രിയ എം. ഡെന്നി സി എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.
അമല മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സോഷ്യല്‍ വര്‍ക്ക് വിഭാഗത്തിന്റെ സഹകരണത്തോടെയാണ് ഫിസിയോ തെറാപ്പി പരിശീലനം നടത്തിയത്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?