Follow Us On

27

July

2024

Saturday

1500 വര്‍ഷം പഴക്കമുള്ള ക്രൈസ്തവ ദൈവാലയം കണ്ടെത്തി

1500 വര്‍ഷം പഴക്കമുള്ള ക്രൈസ്തവ ദൈവാലയം കണ്ടെത്തി
ജെറുസലേം: ഇസ്രായേല്‍ ആന്റിക്വിറ്റീസ് അതോറിറ്റിയിലെ പുരാവസ്തു ഗവേഷകര്‍ വടക്കന്‍ നെഗേവ് മരുഭൂമിയില്‍ ബൈസന്റൈന്‍ കാലഘട്ടത്തിലെ കപ്പലുകള്‍ പ്രദര്‍ശിപ്പിക്കുന്ന ചുമര്‍ചിത്രങ്ങളോടു കൂടിയ 1500 വര്‍ഷത്തോളം പഴക്കമുള്ള ഒരു ക്രൈസ്തവ ദൈവാലയം കണ്ടെത്തി. കഴിഞ്ഞ ദിനം അതോറിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെയാണ് പുതിയ കണ്ടെത്തലിന്റെ വിവരങ്ങള്‍ പുറത്തുവിട്ടത്.
നഗര വിപുലീകരണ പദ്ധതിയുടെ പശ്ചാത്തലത്തില്‍ ഇസ്രായേല്‍ പുരാവസ്തു അതോറിറ്റി വര്‍ഷങ്ങളായി ഖനനം നടത്തിയിരുന്ന ബെഡൂയിന്‍ നഗരമായ റാഹത്തിന്റെ തെക്കു ഭാഗത്താണ് ദൈവാലയം കണ്ടെത്തിയിരിക്കുന്നത്. ബൈസന്റൈന്‍ കാലഘട്ടത്തിന്റെ അവസാനത്തിലും ഇസ്ലാമിക കാലഘട്ടത്തിന്റെ തുടക്കത്തിലും വടക്കന്‍ നെഗേവ് മരുഭൂമിയിലെ ജീവിതാവസ്ഥകളെ കുറിച്ചുള്ള തെളിവുകള്‍ നല്‍കുന്ന കണ്ടെത്തലുകളാണ് ഇതെന്ന് പുരാവസ്തു ഗവേഷകര്‍ പറയുന്നു.
കൗതുകമുണര്‍ത്തുന്ന ഈ ചിത്രങ്ങള്‍ ഗാസ തുറമുഖത്തേക്ക് കപ്പലില്‍ എത്തിയ ക്രിസ്ത്യന്‍ തീര്‍ഥാടകര്‍ ഉപേക്ഷിച്ചതാകാമെന്നാണ് ഗവേഷകരുടെ വിലയിരുത്തലുകള്‍. അവരുടെ ആദ്യത്തെ തുറമുഖം ഒരുപക്ഷേ ഈ റാഹത്ത് പള്ളിയായിരിക്കാം, ഇവിടെ നിന്ന് രാജ്യത്തുടനീളമുള്ള മറ്റ് സ്ഥലങ്ങളിലേക്ക് അവര്‍ യാത്ര ചെയ്തിരിക്കാമെന്നും ഗവേഷകര്‍ പറയുന്നു. ഈ ദൈവാലയത്തിലേക്ക് പുരാതന തുറമുഖമായ ഗാസയില്‍നിന്ന് അര ദിവസത്തെ കാല്‍നടയാത്ര മാത്രമേയുള്ളൂ. തീരത്തുനിന്ന് നെഗേവിലെ പ്രധാന നഗരമായ ബീര്‍ ഷെവയിലേക്ക് നയിക്കുന്ന പുരാതന റോമന്‍ പാതയിലാണ് കണ്ടെടുക്കപ്പെട്ട ഈ ദൈവാലയം സ്ഥിതിചെയ്യുന്നത്.
ജറുസലേമിലെയും ബെത്ലഹേമിലെയും ക്രിസ്ത്യന്‍ പുണ്യസ്ഥലങ്ങളിലും നെഗേവ് കുന്നുകളിലും സീനായിലുമുള്ള ആശ്രമങ്ങളിലും എത്തിച്ചേരാന്‍ ക്രിസ്ത്യന്‍ തീര്‍ഥാടകര്‍ ഈ പാതയിലൂടെ സഞ്ചരിച്ചതായി കരുതുന്നു എന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡോ. ഒറെന്‍ ഷ്മുവേലി, ഡോ. എലീന കോഗന്‍സെഹാവി, ഇസ്രായേല്‍ പുരാവസ്തു അതോറിറ്റിക്ക് വേണ്ടി ഡോ. നോ ഡേവിഡ് മൈക്കല്‍, ഹൈഫ യൂണിവേഴ്‌സിറ്റി ഓഫ് മാരിടൈം സിവിലൈസേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിലെ പ്രഫസര്‍ ഡെബോറ സിവികെല്‍ എന്നിവര്‍ വിലയിരുത്തുന്നു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?