Follow Us On

02

January

2025

Thursday

ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുന്നത് അപലനീയം

ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുന്നത് അപലനീയം
 മാനന്തവാടി: ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുന്നത് അപലനീയമാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ് മാനന്തവാടി രൂപതാ കമ്മിറ്റി. ക്രൈസ്തവ വിശ്വാസത്തിന്റെ കേന്ദ്രമായ പരിശുദ്ധ ത്രിത്വത്തെയും ഈശോയുടെ തിരുഹൃദയ രൂപത്തെയും ക്രൈസ്തവ വിശ്വാസ പ്രതീകങ്ങളെയും അവഹേളിച്ചുകൊണ്ട് നവ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന പോസ്റ്ററുകള്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് രൂപതാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
ഇടതുപക്ഷ ബുദ്ധിജീവി ചമഞ്ഞുകൊണ്ട് ക്രൈസ്തവ വിശ്വാസത്തെ അപമാനിക്കുന്ന ഇത്തരം സമീപനങ്ങള്‍ അങ്ങേയറ്റം അപലനീയമാണെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം ഇത്തരം പ്രവണത വര്‍ധിച്ചെന്നും യോഗം കുറ്റപ്പെടുത്തി. ക്രൈസ്തവരുടെ മതവിശ്വാസത്തെ വ്രണ പ്പെടുത്തുന്ന പ്രവൃത്തികളില്‍ നിന്ന് ഇത്തരക്കാര്‍ പിന്‍മാറണം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎക്ക് ക്രൈസ്തവ സമുദായത്തിന്റെ പിന്തുണ ഉണ്ടായിരുന്നു എന്ന രീതിയിലുള്ള മാധ്യമ വാര്‍ത്തകള്‍ നിരുത്തരവാദപരമാണ്. എന്‍ഡിഎയുടെ പ്രത്യയശാസ്ത്രങ്ങള്‍ അംഗീകരിക്കാന്‍ ഇന്നത്തെ സാഹച ര്യത്തില്‍ സമുദായത്തിന് സാധിക്കുകയില്ലെന്ന് കത്തോലിക്ക കോണ്‍ഗ്രസ് രൂപതാ കമ്മിറ്റി വ്യക്തമാക്കി.
സ്വന്തം ഭരണവൈകല്യം കൊണ്ടും ജനവിരുദ്ധ നയങ്ങള്‍കൊ ണ്ടും മുന്നണികള്‍ പരാജയപ്പെടുന്നതിന്റെ ഉത്തരവാദിത്വം സമു ദായങ്ങളുടെ മേല്‍ കെട്ടിവയ്ക്കുന്നത് നന്നല്ല. അതിനായി വിശ്വാ സികളുടെ മതവിശ്വാസത്തെ വ്രണപ്പെടുത്തുന്ന രീതിയില്‍ പ്രതി കരിക്കുന്നത് മര്യാദകേടാണെന്ന് യോഗം വ്യക്തമാക്കി.
രൂപതാ ഡയറക്ടര്‍ ഫാ. ജോബി മുക്കാട്ടുകാവുങ്കല്‍ യോഗം ഉദ്ഘാടനം ചെയ്തു. രൂപതാ പ്രസിഡന്റ് ജോണ്‍സണ്‍ തൊഴുത്തുങ്കല്‍ അധ്യക്ഷത വഹിച്ചു. സജി ഫിലിപ്പ്, റെനില്‍ കഴുതാടിയില്‍, ഡോ. സാജു കൊല്ലപ്പള്ളി, സാജു പുലിക്കോ ട്ടില്‍, സുനില്‍ പാലമറ്റം, തോമസ് പട്ടമന, ജിജോ മംഗലം, മാ ത്യു ചൊമ്പാല, ഡേവി മങ്കുഴ, ബിനു ഏറനാട്, സജി ഇരട്ടമുണ്ട ക്കല്‍, അന്നക്കുട്ടി ഉണ്ണിക്കുന്നേല്‍, മോളി മാമൂട്ടില്‍, ബീന കരിമാംകുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?