Follow Us On

23

December

2024

Monday

വിശുദ്ധ കുര്‍ബാന ഒരുമയുടെ കൂദാശ; അത് അസാമാധാനത്തിന്റെ വേദിയാക്കരുത്’

വിശുദ്ധ കുര്‍ബാന ഒരുമയുടെ കൂദാശ; അത് അസാമാധാനത്തിന്റെ വേദിയാക്കരുത്’

ബ്യൂണസ് അയേഴ്‌സ്/അര്‍ജന്റീന: വിശുദ്ധ കുര്‍ബാനയ്ക്കിടെ രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ വിളിച്ചതിനെതിരെ പ്രതികരണവുമായി ബ്യൂണസ് അയേഴ്സ് ആര്‍ച്ചുബിഷപ് ജോര്‍ജ് ഇഗ്നാസിയോ ഗാര്‍സിയ കുര്‍വ. വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നവരുടെയോ കാര്‍മികത്വം വഹിക്കുന്ന വൈദികന്റെയോ രാഷ്ട്രീയപരമായ താല്‍പര്യങ്ങള്‍ പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തുന്നത് അഭിലഷണീയമല്ലെന്നും നമ്മെ ഒന്നിപ്പിക്കുന്ന വിശുദ്ധ കുര്‍ബാന അസമാധാനത്തിന്റെ വേദിയാക്കരുതെന്നും ആര്‍ച്ചുബിഷപ് പറഞ്ഞു.വിശുദ്ധ കുര്‍ബാന പവിത്രമാണെന്നും അത് വിശ്വാസത്തിന്റെ കാതലാണെന്നും ആര്‍ച്ചുബിഷപ് വ്യക്തമാക്കി.

അര്‍ജന്റീനിയന്‍ തലസ്ഥാനത്തെ ഹോളി ക്രോസ് ഇടവകയിലാണ് വിവാദമായ സംഭവങ്ങള്‍ ഉണ്ടായത്. പ്രസിഡന്റ് ഹാവിയര്‍ മിലേയുടെ സര്‍ക്കാരിനെതിരെയുള്ള എതിര്‍പ്പ് പ്രകടിപ്പിക്കുന്ന, ‘രാജ്യം വില്‍പനയ്ക്കുള്ളതല്ല’ തുടങ്ങിയ രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ വിളിച്ച് ആളുകള്‍ വിശുദ്ധ കുര്‍ബാന തടസപ്പെടുത്തുന്ന വീഡിയോകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. വിശുദ്ധ കുര്‍ബാന ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും വേദിയാണ്. പക്ഷപാതപരമായി പെരുമാറാനോ ഭിന്നതകള്‍ സൃഷ്ടിക്കാനോ ബലിവേദി ഉപയോഗിക്കുന്നത് നല്ലതല്ലെന്ന് ആര്‍ച്ചുബിഷപ് വ്യക്തമാക്കി. വീഡിയോ വിവാദമായതിനെതുടര്‍ന്ന് നേരത്തെ സഭാനേതൃത്വം ക്ഷമാപണം നടത്തിയിരുന്നു. അതിനു പിന്നാലെയാണ്, ഇത്തരം സംഭവങ്ങള്‍ മേലില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വിശ്വാസികള്‍ ജാഗ്രത പാലിക്കണമെന്ന് ആര്‍ച്ചുബിഷപ് അഭ്യര്‍ത്ഥിച്ചത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?