ബെത്‌ലഹേം: സംഘര്‍ഷത്തിന്റെ കെടുതികള്‍ അനുഭവിക്കുന്ന എല്ലാ കുട്ടികളെയും ഓര്‍ക്കണമെന്നും അവര്‍ക്ക് സാധ്യമായ ഭാവി സൃഷ്ടിക്കാന്‍ പരിശ്രമിക്കണമെന്നും ബൊലോഗ്നയിലെ ആര്‍ച്ച് ബിഷപ്പും ഇറ്റാലിയന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സിന്റെ പ്രസിഡന്റുമായ കര്‍ദിനാള്‍ മാറ്റിയോ സുപ്പി. രൂപതയില്‍ നിന്നുള്ള 160 തീര്‍ത്ഥാടകരുമായി നടത്തിയ വിശുദ്ധനാട് സന്ദര്‍ശനത്തിന്റെ ഭാഗമായി ബെത്ലഹേമിലെ കാരിത്താസ് ബേബി ആശുപത്രിയി എത്തിയതായിരുന്നു കര്‍ദിനാള്‍.
സംഘര്‍ഷത്തില്‍ പരിക്കേറ്റ കുട്ടികളെയും രോഗബാധിതരായകുട്ടികളെ ചികിത്സയ്ക്കായി കൊണ്ടുവരാന്‍ പോലും സാധിക്കുന്നില്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ കര്‍ദിനാളിനോട് പറഞ്ഞു. വരുമാനം നഷ്ടപ്പെട്ട നിരവധി കുടുംബങ്ങള്‍ക്ക് വൈദ്യസഹായം താങ്ങാനാവുന്നില്ല. ഈ പ്രയാസങ്ങള്‍ക്കിടയിലും കാരിത്താസ് ബേബി ആശുപത്രി ശ്രദ്ധേയമായ സേവനങ്ങളുമായി മുന്‍പന്തിയില്‍ ഉണ്ട്.
ഇസ്രായേല്‍ ഗാസ യുദ്ധം ആരംഭിച്ചതിന് ശേഷം 14,000 ത്തിലധികം കുട്ടികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 18 വയസിന് താഴെയുള്ള നാലുലക്ഷത്തിലധികം കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയോ വെല്ലുവിളി നിറഞ്ഞ ആരോഗ്യസ്ഥിതികളിലൂടെ കടന്നുപോവുകയോ ചെയ്യുന്നുണ്ടെന്നും കണക്കാക്കപ്പെടുന്നു. ജയപരാജയങ്ങളും ന്യായാ അന്യായങ്ങളും മാത്രം ചര്‍ച്ച ചെയ്യുകയും അനുകൂലിച്ചും പ്രതികൂലിച്ചും പോസ്റ്റുകളിടുകയും ചെയ്യുമ്പോഴും നഷ്ടപ്പെട്ടുപോകുന്ന ജീവനുകളെക്കുറിച്ച് ആരും ഓര്‍ക്കാറില്ല എന്നത് ഖേദകരമാണ്.
Leave a Comment
Your email address will not be published. Required fields are marked with *