ബത്തേരി: മലങ്കര കത്തോലിക്കാ സഭ ബത്തേരി രൂപതയുടെ മെത്രാപ്പോലീത്തയായ ഡോ. ജോസഫ് മാര്‍ തോമസിന്റെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായി ഭവനരഹിതര്‍ക്കായി നൂറോളം വീടുകള്‍ നിര്‍മിച്ചു നല്‍കുന്നു. സുല്‍ത്താന്‍ ബത്തേരിക്കടുത്ത് മൂന്നാം മൈലില്‍ ദൈവാലയത്തിന്റെ സ്ഥലം തന്നെ പതിച്ചു നല്‍കിയ സ്ഥലത്ത് എട്ടോളം വീടുകളുടെ പണി പൂര്‍ത്തിയായി വരുന്നു. കൂടാതെ രൂപതയുടെ വിവിധ മേഖലകളിലായി ഭവനവും, വീടും ഇല്ലാത്തവര്‍ക്കും ഭൂമി വിലക്ക് വാങ്ങി വീടുവച്ച് നല്‍കുന്ന പദ്ധതിയാണ് നടപ്പാക്കുന്നത്. പുല്‍പ്പള്ളി മേഖലയില്‍ രണ്ട് വീടുകളുടെ പ്രാരംഭ ജോലികള്‍ ആരംഭിച്ചു.
രൂപതാംഗങ്ങളുടെയും, സുമനസുകളുടെയും സഹകരണത്തോടെ 30 കോടി രൂപയോളം വരുന്ന ബൃഹത് പദ്ധതിയാണ് നടപ്പാക്കുന്നതെന്ന് ബിഷപ് പറഞ്ഞു. പുല്‍പ്പള്ളി വൈദിക ജില്ലയിലെ പ്രതിനിധികളുടെ നേതൃത്വത്തില്‍ നടത്തിയ ‘ഇടയനോടൊപ്പം’ എന്ന സന്ദര്‍ശന പരിപാടിയോടനുബന്ധിച്ച് പുല്‍പ്പള്ളി സെന്റ് ജോര്‍ജ് മലങ്കര കത്തോലിക്കാ ദൈവാലയത്തില്‍ വച്ച് നടത്തിയ മേഖലാതല സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനത്തില്‍ മേഖലാ പ്രോട്ടോ വികാരി ഫാ. വര്‍ഗീസ് കൊല്ലമ്മാവുടിയില്‍, വികാരി ജനറാള്‍ ഫാ. ജേക്കബ് ഓലിക്കല്‍, ഫാ. ചാക്കോ വെള്ളോംചാലില്‍, ഫാ.എബ്രഹാം പുന്നവിളയില്‍, സിസ്റ്റര്‍ മേബിള്‍ ഡിഎം, ജെയിംസ് വര്‍ഗീസ്, ജോയ് പിഒ, എന്നിവര്‍ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *