മാപുതോ/മൊസാംബിക്ക്: 56 ശതമാനം ജനങ്ങളും ക്രൈസ്തവ വിശ്വാസം പിന്തുടരുന്ന മൊസാംബിക്കില്‍ ഇസ്ലാമിക്ക് തീവ്രവാദികള്‍ ഈ വര്‍ഷം തകര്‍ത്തത് 18 ക്രൈസ്തവ ദൈവാലയങ്ങള്‍. മൊസാംബിക്കിലെ പെമ്പ രൂപത ബിഷപ് അന്റോണിയോ ജൂലിയാസെ ഫെരേര സാന്ദ്രാമോ വത്തിക്കാന്‍ ദിനപത്രമായ ഒസര്‍വത്താരോ റൊമാനോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ തീവ്രവാദികള്‍ 18ഓളം ഗ്രാമങ്ങളും ആക്രമിച്ചതായി ബിഷപ് വെളിപ്പെടുത്തി.
2017 മുതല്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ 4000 പേര്‍ കൊല്ലപ്പെടുകയും പത്ത് ലക്ഷത്തോളം പേര്‍ അഭയാര്‍ത്ഥികളായി മാറുകയും ചെയ്തിട്ടുണ്ട്. ഇതേ കാലയളവില്‍ തന്നെ ആരോഗ്യം, ഭക്ഷണം, ഗതാഗതം, ഭവനനിര്‍മാണം തുടങ്ങിയ മേഖലകളില്‍ രണ്ടര ലക്ഷത്തോളമാളുകളെ കത്തോലിക്ക സഭയുടെ നേതൃത്വത്തില്‍ സഹായിച്ചതായും ബിഷപ് വെളിപ്പെടുത്തി. ഇസ്ലാമിക്ക് സ്റ്റേറ്റുമായി ബന്ധമുള്ള ഇസ്ലാമിക്ക് തീവ്രവാദികള്‍ ഗ്രാമങ്ങളിലും നഗരങ്ങളിലും അക്രമങ്ങള്‍ നടത്തുന്നത് തുടരുകയാണ്. തെക്ക് കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കിലെ 3.25 കോടി ജനങ്ങളില്‍ 56 ശതമാനം ക്രൈസ്തവരും 18 ശതമാനം ഇസ്ലാം മതസ്ഥരും 25 ശതമാനം മറ്റുള്ളവരുമാണ്.
Leave a Comment
Your email address will not be published. Required fields are marked with *