പാലാ: ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വയനാട് ജില്ലയിലെ ചൂരല്‍മല, മുണ്ടക്കൈ പ്രദേശങ്ങളുടെ പുനരധിവാസത്തിന് പാലാ രൂപത സാമ്പത്തിക സഹായം നല്‍കി സഹായിക്കുമെന്ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. രൂപതയുടെ സാമൂഹിക ക്ഷേമ വിഭാഗം പ്രതിനിധികളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും രക്ഷാപ്രവര്‍ത്തനങ്ങളിലും പങ്കെടുക്കുന്നുണ്ട്. ദുരന്തനിവാരണത്തിനും പുനരധിവാസത്തിനുംവേണ്ടി യത്‌നിക്കുന്ന പ്രദേശത്തെ സഭാനേതൃത്വത്തോട് ചേര്‍ന്ന് പദ്ധതികള്‍ ആവിഷ്‌കരിക്കും.
വിവരണാതീതമായ ദുരിതം അനുഭവിക്കുന്ന ഈ പ്രദേശങ്ങളിലെ ജനങ്ങളെ സഹായിക്കാന്‍ മുന്‍പോട്ടു വരുന്നവരെ മാര്‍ കല്ലറങ്ങാട്ട് നന്ദിയറിയിച്ചു. സമാനതകളില്ലാത്ത ദുരന്തം അനുഭവിക്കുന്ന ജനതയ്ക്ക് പ്രതികൂല സാഹചര്യങ്ങളെ അഭിമുഖീകരിക്കാന്‍വേണ്ട ഉള്‍ക്കരുത്ത് ലഭിക്കാനായി പ്രാര്‍ത്ഥിക്കുന്നതായും മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
Leave a Comment
Your email address will not be published. Required fields are marked with *