Follow Us On

13

September

2024

Friday

ദക്ഷിണാഫ്രിക്കയില്‍ ഐസിസ് ഭീകരരുടെ സാന്നിധ്യം; നടപടി സ്വീകരിക്കണമെന്ന് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് പ്രസിഡന്റ്

ദക്ഷിണാഫ്രിക്കയില്‍ ഐസിസ് ഭീകരരുടെ സാന്നിധ്യം; നടപടി സ്വീകരിക്കണമെന്ന് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് പ്രസിഡന്റ്

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയില്‍ ഐസിസ് ഭീകരര്‍ നടത്തുന്ന സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അവരുടെ സാന്നിധ്യത്തെക്കുറിച്ചും വാര്‍ത്തള്‍ പുറത്തുവന്നിട്ടും നടപടികളൊന്നും സ്വീകരിക്കാത്ത ഗവണ്‍മെന്റ് നടപടി അപലനീയമാണെന്ന് ദക്ഷിണാഫ്രിക്കന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സ് പ്രസിഡന്റ് ബിഷപ് സിതേംബേലെ സിപുക.

മൊസാം ബിക്കും നൈജീരിയയും അസ്ഥിരപ്പെടുത്തുന്നതില്‍ ഐസിസ് ഭീകരര്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് ബിഷപ്‌സ് കോണ്‍ഫ്രസിന്റെ വാര്‍ഷിക സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ദക്ഷിണാഫ്രിക്കയ്ക്ക് പുറമെ ബോത്സ്വാന, എസ്വാതിനി എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ബിഷപ്പുമാരും വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

ഐസിസ് ഭീകരര്‍ സാധാരണ ജനങ്ങളുടെ ജീവിതത്തില്‍ വിതയ്ക്കുന്ന  ക്ലേശങ്ങളുടെ ഏറ്റവും നല്ല ഉദാഹരമണമാണ് മൊസാംബിക്കിലെ കാബൊ ദെല്‍ ഗാര്‍ഡോ പ്രദേശം. ലിംപോംപോയിലെ ഒരു സ്ഥലത്ത് മിലിട്ടറി ക്യാമ്പ് നടത്തിയതിന്റെ ലക്ഷണങ്ങള്‍ കണ്ട സംഭവും ഗവണ്‍മെന്റ് ഗൗരവത്തോടെ കാണണമെന്ന് ബിഷപ് ആവശ്യപ്പെട്ടു.

കൂടാതെ രാജ്യത്ത് വര്‍ധിച്ചുവരുന്ന സായുധ കൊള്ളകള്‍, തട്ടിക്കൊണ്ടുപോകലുകള്‍ തുടങ്ങിയവയിലേക്കും ബിഷപ് ഗവണ്‍മെന്റിന്റെ ശ്രദ്ധ ക്ഷണിച്ചു. അടുത്തിടെ രൂപകരിച്ച  നാഷണല്‍ യൂണിറ്റി ഗവണ്‍മെന്റ് പാര്‍ട്ടിയുടെ താല്‍പ്പര്യങ്ങള്‍ക്ക് ഉപരിയായി പൊതുനന്മയ്ക്കുള്ള പദ്ധതികളും നയങ്ങളും രൂപീകരിക്കുമെന്ന് ബിഷപ് പ്രത്യാശ പ്രകടിപ്പിച്ചു.  ഇലക്ഷന്റെ ഫലം ഏറ്റവും ‘പെര്‍ഫെക്ട്’ അല്ലെങ്കിലും വിജകരമായ തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ കേട്ട ദൈവത്തിന് നന്ദി പറയുവാന്‍ ബിഷപ് ആഹ്വാനം ചെയ്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?