വത്തിക്കാന്‍ സിറ്റി: മദ്ധ്യേഷ്യന്‍ രാജ്യമായ കസാഖിസ്ഥാനില്‍ ന്യൂനപക്ഷമായ കത്തോലിക്കാ സമൂഹം ഉപവിപ്രവര്‍ത്തനത്തിലും കലാരംഗത്തും മുന്‍നിരയിലാണെന്ന് അവിടുത്തെ കരഖണ്ട രൂപതയുടെ സഹായമെത്രാന്‍ യെവ്‌ജെനി ത്സിങ്കോവ്‌സ്‌ക്കി. മുസ്ലീങ്ങള്‍ ബഹുഭൂരിപക്ഷമുള്ള കസാഖ്സ്ഥാനില്‍ ചെറിയൊരു സമൂഹം മാത്രമായ കത്തോലിക്കാസഭയുടെ ജീവസുറ്റ പ്രവര്‍ത്തനത്തെക്കുറിച്ച് സംസാരിക്കുകയയായിരുന്നു അദ്ദേഹം.
പൊതുവായിടങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സാധിക്കില്ലെങ്കിലും സഭാസംവിധാനങ്ങള്‍ക്കകത്ത് വിശ്വാസാവിഷ്‌ക്കാരത്തിനു തങ്ങള്‍ക്കു സാധിക്കുന്നുണ്ടെന്ന് ബിഷപ്പ് യെവ്ജനി വെളിപ്പെടുത്തി. യേശുവിനെ എല്ലാവരിലും എത്തിക്കുക എന്ന ഉത്തരവാദിത്വത്തെക്കുറിച്ച് തങ്ങള്‍ക്ക് അവബോധം ഉണ്ടെന്നും കസാഖ്സ്ഥാനിലെ സമൂഹമാകുന്ന ഉദ്യാനത്തിലെ ഒരു മുകുളം മാത്രമാണ് ഇവിടുത്തെ കത്തോലിക്കസഭയെന്നും അദ്ദേഹം പറഞ്ഞു.
Leave a Comment
Your email address will not be published. Required fields are marked with *