കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്വാശ്രയസംഘ പ്രതിനിധി സംഗമവും നേതൃത്വ പരിശീലനവും സംഘടിപ്പിച്ചു. സ്വാശ്രയത്വം എന്ന പേരില്‍ തെള്ളകം ചൈതന്യയില്‍ നടന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ നിര്‍വഹിച്ചു.
കേരളാ സോഷ്യല്‍ സര്‍വ്വീസ് ഫോറം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജെയിംസ് കുര്യന്‍, കെഎസ്എസ്എസ് കോ-ഓര്‍ഡിനേറ്റര്‍ ആനി തോമസ് എന്നിവര്‍ പ്രസംഗിച്ചു.
സ്വാശ്രയസംഘ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കുക എന്ന ലക്ഷ്യ ത്തോടെ സംഘടിപ്പിച്ച പരിശീലന പരിപാടിയോടനുബന്ധിച്ച് സെമിനാറും ആക്ഷന്‍പ്ലാന്‍ രൂപീകരണവും നടത്തി. സെമിനാറിന് കെഎസ്എസ്എസ് ലീഡ് കോ-ഓര്‍ഡിനേറ്റര്‍ ബെസി ജോസ് നേതൃത്വം നല്‍കി.
Leave a Comment
Your email address will not be published. Required fields are marked with *