Follow Us On

08

January

2025

Wednesday

സമ്പൂര്‍ണ്ണ ബൈബിള്‍ പകര്‍ത്തിയെഴുതാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദവുമായി നിഷ ജീതു

സമ്പൂര്‍ണ്ണ ബൈബിള്‍ പകര്‍ത്തിയെഴുതാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദവുമായി നിഷ ജീതു
പാലാ: രണ്ടര വര്‍ഷം മുമ്പ് പ്രത്യേക നിയോഗം സമര്‍പ്പിച്ച് ആരംഭിച്ച ബൈബിള്‍ പകര്‍ത്തിയെഴുത്ത് വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുകയാണ് പ്രവിത്താനം  ഇടവകയിലെ നിഷ ജീതു ഞാറക്കാട്ട്. വചനം ഇശോയാണെന്നും വചനത്തെ സ്‌നേഹിക്കുമ്പോള്‍ ഈശോയെ തന്നെയാണ് സ്‌നേഹിക്കുന്നതെ ന്ന ഉറച്ച ബോധ്യത്തോടെയാണ് നിഷ ഈ ഉദ്യമം ആരംഭിച്ചത്.
ഈശോയ്ക്ക് വേണ്ടി ചെറിയ സഹനങ്ങള്‍ ഏറ്റെടുക്കുമ്പോള്‍ തീര്‍ച്ചയായും ദൈവസന്നിധിയില്‍ അതിന് വിലയുണ്ടാവും എന്ന ബോധ്യം എന്റെ ജീവിതത്തെ നയിച്ചിരുന്നു; നിഷ പറയുന്നു.  ദൈവവചനത്തിന്റെ പ്രാധാന്യം ബൈബിളില്‍ നിന്ന് തന്നെ മനസിലാക്കാന്‍ സാധിക്കുന്ന വചനങ്ങളാണ് നിഷയ്ക്ക് ഈ ശ്രമകരമായ ദൗത്യത്തില്‍ ഏറെ തുണയായത്.
പ്രതികൂല സാഹചര്യങ്ങളിലും വിചാരിച്ചതിലും വേഗത്തില്‍ ദൗത്യം പൂര്‍ത്തിയാക്കാന്‍ സാധിച്ചത് ദൈവകൃപ കൊണ്ടാണെന്ന് നിഷ പറഞ്ഞു. ഭര്‍ത്താവ് ഞാറക്കാട്ട് ജീതു, മക്കളായ ഇവാന, ഇമ്മാനുവല്‍ ഇസബല്‍ എന്നിവരോടൊപ്പം ഈ അനുഗ്ര ഹത്തിന്റെ നിമിഷങ്ങളില്‍ ഈശോയോട് നന്ദി പറയുകയാണ് നിഷ.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?