Follow Us On

01

January

2025

Wednesday

തലശേരി അതിരൂപതാ ദിവ്യകാരുണ്യ വര്‍ഷ സമാപനം തോമാപുരത്ത്

തലശേരി അതിരൂപതാ ദിവ്യകാരുണ്യ വര്‍ഷ സമാപനം തോമാപുരത്ത്
ചിറ്റാരിക്കാല്‍: തലശേരി അതിരൂപത ദിവ്യകാരുണ്യവര്‍ഷ സമാപനം ഡിസംബര്‍ 11 മുതല്‍ 14 വരെ തോമാപുരത്ത്  നടക്കും. അതിനു മുന്നോടിയായി 601 അംഗ കമ്മിറ്റി രൂപീകരിച്ചു. തോമാപുരം, ചെറുപുഴ, മാലോം, വെള്ളരിക്കുണ്ട് എന്നീ ഫൊറോനകളാണ് ദിവ്യകാരുണ്യ കോണ്‍ഗ്രസിന് മുഖ്യനേതൃത്വം വഹിക്കുന്നത്.
പ്രസ്തുത ഫൊറോനകളിലെ വൈദികരും, സന്യാസ വൈദികരും ഓരോ ഇടവകകളിലെ ഭരണസമിതി അംഗങ്ങളും മദര്‍ സുപ്പീരിയര്‍മാരും ഉള്‍പ്പെടെയുള്ള ഫൊറോന പാസ്റ്റര്‍ കൗണ്‍സില്‍ അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു.
വികാരി ജനറല്‍ മോണ്‍.  മാത്യു ഇളംതുരുത്തിപടവില്‍  സമ്മേളനം ഉദ്ഘാടനം ചെയ്തു. തോമാപുരം ഫൊറോനാ വികാരി ഫാ. മാണി മേല്‍വെട്ടം അധ്യക്ഷത വഹിച്ചു. വെള്ളരിക്കുണ്ട് ഫൊറോന വികാരി ഫാ. ജോണ്‍സണ്‍ അന്ത്യാംകുളം, മാലോം ഫൊറോന വികാരി ഫാ. ജോസഫ് തൈക്കുന്നുംപുറം, ചെറുപുഴ ഫൊറോന വികാരി ഫാ. ഫിലിപ്പ് ഇരുപ്പക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.
ഫാ. ഡാനിയേല്‍ പൂവണ്ണില്‍ നേതൃത്വം നല്‍കുന്ന ബൈബിള്‍ കണ്‍വെന്‍ഷന്‍ ദിവ്യകാരുണ്യവര്‍ഷ സമാപനത്തോടനുബന്ധിച്ചു നടക്കും.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?