തൃശൂര്‍: വനിതാ ഗവേഷകരുടെ ആശയങ്ങളെ സാങ്കേതിക വിദ്യകളാക്കാനുള്ള സംഭാവനകള്‍ നല്‍കിയതിന് കോവളം ലീല ഹോട്ടലില്‍ നടന്ന ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ട് അപ്പ് ഫെസ്റ്റിവല്‍ ആയ ഹഡില്‍ ഗ്ലോബലില്‍ കൊടകര സഹൃദയ എഞ്ചിനീയറിംഗ് കോളജിനെ ആദരിച്ചു. സംസ്ഥാന ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐ.ടി വകുപ്പ് സെക്രട്ടറി ഡോ. രത്തന്‍ യു. കേല്‍ക്കര്‍ ആണ് പുരസ്‌കാരം സമ്മാനിച്ചത്.
കേന്ദ്ര ഐടി വകുപ്പ് സിഇഒ പനീര്‍ശെല്‍വം മദനഗോപാല്‍, കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക എന്നിവരുടെ സാന്നിധ്യത്തില്‍ കോളേജിന് വേണ്ടി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഡോ. ആന്റോ ചുങ്കത്ത്, ഡയറക്ടര്‍ ഡോ. ലിയോണ്‍ ഇട്ടിയച്ചന്‍, സഹൃദയ ടിബിഐഐ ഹബ് സിഇഒ ജിബിന്‍ ജോസ് എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.
സഹൃദയ എഞ്ചിനീയറിംഗ് കോളേജും, കേരള സ്റ്റാര്‍ട്ട് അപ്പ് മിഷനും സംയുക്തമായി നടപ്പാക്കിയ റിസേര്‍ച് ഇന്നോവേഷന്‍ പ്രോഗ്രാം ഫോര്‍ വുമണ്‍ സ്റ്റാര്‍ട്ട് അപ്പ് എന്ന പദ്ധതിയുടെ ഭാഗമായാണ് വനിതാ ഗവേഷകര്‍ക്ക് അവരുടെ ആശയങ്ങളെ സാങ്കേതിക വിദ്യകളാക്കി മാറ്റാനുള്ള സഹായങ്ങള്‍ ലഭിച്ചത്.
ബിയോടെക്‌നോളജിയിലും ആരോഗ്യ സാങ്കേതിക മേഖയിലുമുള്ള ഏഴ് ഗവേഷകരെയാണ് ഈ പദ്ധതിയിലേക്ക് തിരഞ്ഞെടുത്തത്. ഇവര്‍ക്ക് 18 മാസത്തെ പരിശീലനവും മെന്ററിങ്ങും ലബോറട്ടറി, ഇന്‍ക്യുബേറ്റര്‍ സൗകര്യങ്ങളും 5 ലക്ഷം വരയുള്ള ഗ്രാന്റും നല്‍കി. ഗവേഷകരുടെയും ആശയങ്ങളെ സാങ്കേതിക വിദ്യയിലധിഷ്ഠിതമായ ഉത്പന്നങ്ങളാക്കി മാറ്റാന്‍ കഴിഞ്ഞത് ഈ പദ്ധതിയുടെ വിജയമാണ്.
നൂതനങ്ങളായ ആശയങ്ങളെ സമൂഹത്തിന് സഹായകരമാകുന്ന രീതിയില്‍ ഉത്പന്നങ്ങളും സാങ്കേതിക വിദ്യകളുമാക്കി മാറ്റാന്‍ സഹൃദയ എഞ്ചിനീയറിംഗ് കോളേജിന്റെയും കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റെയും സംയുക്ത സംഭാവനകള്‍ ശ്ലാഘനയീയമാണെന്ന് വ്യവസായ മന്ത്രി പി. രാജീവും ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാലും അഭിപ്രായപ്പെട്ടു. ഇത്തരത്തിലുള്ള പ്രവര്‍ത്ത നങ്ങളുമായി മുന്നോട്ട് പോകുവാന്‍ കോളേജ് പ്രതിജ്ഞാ ബദ്ധമാണെന്ന് ഇരിഞ്ഞാലക്കുട രൂപതാ ബിഷപ്പും കോളേജ് ചെയര്‍മാനുമായ മാര്‍ പോളി കണ്ണൂക്കാടന്‍ പറഞ്ഞു.
Leave a Comment
Your email address will not be published. Required fields are marked with *