Follow Us On

04

June

2025

Wednesday

മുനമ്പം റിലേ നിരാഹാരം 58-ാം ദിനത്തിലേക്ക്.

മുനമ്പം റിലേ നിരാഹാരം 58-ാം ദിനത്തിലേക്ക്.
മുനമ്പം: റവന്യൂ അവകാശങ്ങള്‍ക്കായി മുനമ്പം ജനത നടത്തുന്ന റിലേ നിരഹാരസമരം 58-ാം ദിനത്തിലേക്ക്. 57-ാം ദിനത്തിലെ സമരം വികാരി ഫാ. ആന്റണി സേവ്യര്‍ തറയില്‍ സി.പി ഉദ്ഘാടനം ചെയ്തു.
വരാപ്പുഴ അതിരൂപതാ  ബോള്‍ഗാട്ടി സെന്റ് സെബാസ്റ്റ്യന്‍ ഇടവക വികാരി ഫാ. ജോണ്‍ ക്രിസ്റ്റഫര്‍, കെഎല്‍സിഎ സെക്രട്ടറി സി.ആര്‍ ജോയ്, എ. അഭിജിത്ത്, ബ്രദര്‍ സ്റ്റെജിന്‍ ഇമ്മാനുവല്‍ ഇടവക അംഗങ്ങള്‍, തുടങ്ങിയവര്‍ ഐക്യദാര്‍ഢ്യവുമായി സമരപന്തലിലെത്തി.
അമ്പാടി കണ്ണന്‍, സ്റ്റീഫന്‍ കല്ലറക്കല്‍, കുഞ്ഞുമോന്‍ ആന്റണി, മേരി ആന്റണി, സുനന്ദ ഉണ്ണികൃഷ്ണന്‍, ആന്‍സി അനില്‍, സീന ജോയ്, സോഫി വര്‍ഗീസ്, രാധാകൃഷ്ണന്‍ ശേഖരന്‍, വിലാസന്‍ അച്യുതന്‍, ആന്റണി ലൂയിസ്, രാജു വലിയവീട്ടില്‍ എന്നിവര്‍ 57-ാം ദിനത്തില്‍ നിരാഹാരമിരുന്നു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?