Follow Us On

20

April

2025

Sunday

മോണ്‍. മാത്യു മുരിങ്ങാത്തേരിയുടെയും ഡോ.എഡന്‍വാലയുടെയും സ്മരണാര്‍ത്ഥമുള്ള ‘പെലിക്കാനസ്’ അനുസ്മരണ ചടങ്ങ് നടത്തി

മോണ്‍. മാത്യു മുരിങ്ങാത്തേരിയുടെയും ഡോ.എഡന്‍വാലയുടെയും സ്മരണാര്‍ത്ഥമുള്ള ‘പെലിക്കാനസ്’ അനുസ്മരണ ചടങ്ങ് നടത്തി
തൃശൂര്‍: ജൂബിലി മിഷന്‍ ഹോസ്പിറ്റല്‍ സ്ഥാപനങ്ങളുടെ സ്ഥാപക ഡയറക്ടര്‍ മോണ്‍. മാത്യു മുരിങ്ങാത്തേരിയുടെയും അറുപത് വര്‍ഷത്തിലേറെ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിച്ച മുറിച്ചുണ്ട് ശസ്ത്രക്രിയ വിദഗ്ധന്‍ ഡോ. എഡന്‍വാലയുടെയും സ്മരണാര്‍ത്ഥം വര്‍ഷം തോറും ‘പെലിക്കാനസ്’ എന്ന പേരില്‍ നടന്നുവരുന്ന അനുസ്മരണ ചടങ്ങ് സമാപിച്ചു.
ആരോഗ്യമേഖലയിലെ മിഷനറി കാഴ്ച്ചപാട് പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി 2022 ല്‍ തുടങ്ങിയ ദേശീയത ലത്തിലുള്ള മൂന്നാമത് ഹെല്‍ത്ത് കെയര്‍ മിഷനറി അവാര്‍ഡിന് ഒഡീഷയിലെ ബിസ്സാംകട്ടക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കു ഡോ. ജോണ്‍ സി. ഉമ്മന്‍ അര്‍ഹനായി. 50,001 രൂപയും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. തെക്കന്‍ ഒഡീഷയിലെ ഉള്‍നാടന്‍ പ്രദേശമായ റയഗാഡ ജില്ലയിലെ ബിസ്സാംകട്ടക്ക് കേന്ദ്രീകരിച്ച് ആദിവാസി ജനതയ്ക്ക് വേണ്ടി നടത്തിയ 35 വര്‍ഷത്തെ  സേവനത്തെ അടിസ്ഥാനപ്പെടുത്തിയാണ് അദ്ദേഹത്തെ അവാര്‍ഡിന് തിരഞ്ഞെടുത്തത്.
72 വര്‍ഷം പഴക്കമുള്ള ജൂബിലി ആശുപത്രിയില്‍ 60 വര്‍ഷം സേവനമനുഷ്ഠിച്ച ഡോ. എഡന്‍വാലയുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ പ്രഭാഷണപരമ്പരയില്‍ ഈ വര്‍ഷം മഹാത്മാഗാന്ധിയുടെ മകന്റെ കൊച്ചുമകനും എഴുത്തുകാരനുമായ തുഷാര്‍ ഗാന്ധി – ‘ഗാന്ധിയന്‍ വിഷന്‍ ഓഫ് കംപേഷന്‍ ആന്റ് എംപതി ഇന്‍ ഹീലിങ്ങ്’ എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു.
ജൂബിലി മെഡിക്കല്‍ കോളേജിലെ മദര്‍ തെരേസ ഹാളില്‍ നടന്ന ചടങ്ങില്‍  ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഡോ. ജോണ്‍ സി. ഉമ്മന് ‘ഹെല്‍ത്ത് കെയര്‍ മിഷനറി’ അവാര്‍ഡ് നല്‍കി ആദരിച്ചു. ഡോ. എഡന്‍വാലയുടെ ഭാര്യ ഗുല്‍നാര്‍ എഡന്‍വാല തുഷാര്‍ ഗാന്ധിയെ പൊാടയണിയിച്ച് ആദരിച്ചു. ജൂബിലി അഡ്‌വൈസറി ബോര്‍ഡ് മെമ്പര്‍ ജോര്‍ജ്ജ് പോള്‍, ഡോ. ജോണ്‍ സി. ഉമ്മനെയും അദ്ദേഹത്തിന്റെ ഭാര്യ മേഴ്‌സി ഉമ്മനെയും പൊാടയണിയിച്ച് ആദരിച്ചു.
ജൂബിലി മിഷന്‍ ആശുപത്രിയുടെ നവീകരിച്ച വെബ്‌സൈറ്റ് തുഷാര്‍ ഗാന്ധി ഉദ്ഘാടനം ചെയ്തു.  ഹാരി പോള്‍ റുബിക്‌സ്‌ ക്യൂബുകള്‍കൊണ്ട് നിര്‍മ്മിച്ച മഹാത്മാഗാന്ധിയുടെ ചിത്രം തുഷാര്‍ഗാന്ധി അനാഛാദനം ചെയ്തു.
ജൂബിലി മിഷന്‍ ആശുപത്രി ഡയറക്ടര്‍ ഫാ. റെന്നി മുണ്ടന്‍കുരിയന്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ. ഷിബു സി. കള്ളിവളപ്പില്‍,    ഡോ. പി. ആര്‍ വര്‍ഗീസ്,  ഫാ. വര്‍ഗീസ് കൂത്തൂര്‍, ആശുപത്രി  സിഇഒ ഡോ. ബെന്നി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Don’t want to skip an update or a post?