കാഞ്ഞിരപ്പള്ളി: വഖഫ് ഭേദഗതി ബില്ലിന് അനുകൂലമായി എംപി മാര്‍ വോട്ട് ചെയ്യണമെന്ന് കാഞ്ഞിരപ്പള്ളി രൂപത ജാഗ്രത സമിതി. മുനമ്പം ഉള്‍പ്പെടെ ഇന്ത്യയുടെ വിവിധ പ്രദേശങ്ങളില്‍ വഖഫ് നിയമം മൂലം സ്വത്ത് നഷ്ട്ടപ്പെടുമെന്ന ഭീഷണിയില്‍ കഴിയുന്ന മനുഷ്യര്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്നതാണ് വഖഫ് ഭേദഗതി ബില്‍. ഭരണഘടനയെ പോലും വെല്ലുവിളിക്കുന്ന നിലവിലെ വഖഫ് നിയമം പരിഷ്‌ക്കരിക്കേണ്ടത് അനി വാര്യമാണ്.
വില കൊടുത്ത് ഭൂമി മേടിച്ചവര്‍ക്ക് തങ്ങളുടെ വസ്തുക്കളില്‍ യാതൊരു അവകാശമുമില്ല എന്ന സ്ഥിതിവിശേഷം ഭയാനകമാണ്. അതിനാല്‍ ഈ സാഹചര്യം ഒഴിവാക്കാനും ഭാവിയില്‍ ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിനും ആവശ്യമായ നിയമ ഭേദഗതികളെ പിന്തുണക്കേണ്ടത് ഭരണഘടനാ മൂല്യങ്ങളെ ഉയിര്‍ത്തിപ്പിടിക്കുന്ന ഏതൊ രാളുടെയും കടമയാണ്.
വഖഫ് നിയമ ഭേദഗതി പാര്‍ലമെന്റില്‍ എത്തുമ്പോള്‍ കേരളത്തില്‍ നിന്നുള്ള ജനപ്രതിനിധികള്‍ ബില്ലിന് അനുകൂലമായി വോട്ട് ചെയ്യണമെന്ന സിബിസിഐയുടെയും കെസിബിസിയുടെയും നിലപാടിന് ജാഗ്രത സമിതി പൂര്‍ണ പിന്തുണ അറിയിച്ചു.
എല്ലാവരുടെയും വോട്ട് മേടിച്ച് പാര്‍ലമെന്റില്‍ എത്തിയവര്‍ ഒരു വിഭാഗത്തിന്റെ മാത്രം കൂടെ നില്‍ക്കുന്നത് ശരിയല്ല. മാത്രമല്ല, മതേതരത്വത്തിനും ഭരണഘടനക്കു തന്നെയും ഭീഷണിയായി നില്‍ക്കുന്ന ഒരു നിയമത്തിനെതിരെ നിലകൊള്ളേണ്ട ബാധ്യത ജനപ്രധിനിധികള്‍ക്കുണ്ട്. അതുകൊണ്ടാണ് ബില്ലിന് അനുകൂലമായി പാര്‍ലമെന്റില്‍ വോട്ട് ചെയ്യണമെന്ന് ജനപ്രതിനിധികളോട് അഭ്യര്‍ത്ഥിക്കുന്നതെന്ന് ജാഗ്രത സമിതി വ്യക്തമാക്കി.
Leave a Comment
Your email address will not be published. Required fields are marked with *