നേപ്പിഡോ/മ്യാന്‍മര്‍: മ്യാന്‍മറിനെ നടുക്കിയ ഭൂകമ്പത്തിന്റെ ഇരകള്‍ക്ക് സൗജന്യ സഹായവും ഒപ്പം സൈനിക ഭരണകൂടവും ഗറില്ലകളും തമ്മിലുള്ള പോരാട്ടത്തില്‍ അടിയന്തിരമായ വെടിനിര്‍ത്തലും അഭ്യര്‍ത്ഥിച്ച് മ്യാന്‍മറിലെ കാത്തലിക് ബിഷപ്സ് കോണ്‍ഫ്രന്‍സ് (സിബിസിഎം). ശക്തമായ ഭൂകമ്പത്തിന് ശേഷവും സൈനിക ഭരണകൂടം വ്യോമാക്രമണം നടത്തിയ പശ്ചാത്തലത്തിലാണ് ബിഷപ്പുമാരുടെ അഭ്യര്‍ത്ഥന
ഈ മാനുഷിക പ്രതിസന്ധി അടിയന്തിരമായി ശത്രുത അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുന്നതായി സിബിസിഎം തലവന്‍ കര്‍ദിനാള്‍ ചാള്‍സ് മൗംഗ് ബൗ പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു. വെടിനിര്‍ത്തല്‍ സാധ്യമായാല്‍ ലോകമെമ്പാടുനിന്നും എത്തുന്ന മാനുഷിക സഹായം സുരക്ഷിതമായും പ്രശ്നങ്ങളില്ലാതെയും വിതരണം ചെയ്യാന്‍ കഴിയും. ഭൂകമ്പവും സംഘര്‍ഷവും മൂലം ദുരിതമനുഭവിക്കുന്ന ആളുകള്‍ക്ക് ഭക്ഷണവും മരുന്നും പാര്‍പ്പിടവും സുരക്ഷിതത്വവും ഉടനടി ലഭിക്കുന്നതിന് വെടിനിര്‍ത്തല്‍ ആവശ്യമാണെന്ന് ബിഷപ്പുമാര്‍ കൂട്ടിച്ചേര്‍ത്തു. ഭൂകമ്പ ബാധിതര്‍ക്ക് കത്തോലിക്കാ സഭയുടെ ‘അചഞ്ചലമായ പിന്തുണ’ ബിഷപ്പുമാര്‍ ഉറപ്പുനല്‍കി.
മ്യാന്‍മര്‍-തായ്ലന്‍ഡ് ഭൂകമ്പത്തില്‍ 2000-ലധികം ആളുകളുടെ ജീവന്‍ നഷ്ടമാവുകയും 3,000-ലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയിരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. യുഎന്‍ കണക്കനുസരിച്ച്, 6.3 ദശലക്ഷം കുട്ടികള്‍ ഉള്‍പ്പെടെ ഏകദേശം 20 ദശലക്ഷം ആളുകള്‍ക്ക് സഹായം ആവശ്യമാണ്.
Leave a Comment
Your email address will not be published. Required fields are marked with *