തൃശൂര്‍ : ലഹരിക്കെതിരെ സ്‌നേഹ ജ്വാലതീര്‍ത്ത് കത്തോലിക്ക കോണ്‍ഗ്രസ് യൂത്ത് കൗണ്‍സില്‍. വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ ‘മയക്കുമരുന്ന് മരണമാണ് മയക്കം വിട്ടുണരാം നാടിനായി’എന്ന മുദ്രാവാക്യവുമായി കത്തോലിക്ക കോണ്‍ഗ്രസ് തൃശൂര്‍ അതിരൂപത യൂത്ത് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പാസ്റ്ററില്‍ സെന്ററില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് കിഴക്കേകോട്ട ജംക്ഷനില്‍ സമാപിച്ചു.
തുടര്‍ന്ന് സ്‌നേഹജ്വാല കത്തിച്ച് ലഹരിക്കെതിരെ പ്രതിജ്ഞ ചൊല്ലി. തൃശൂര്‍ അതിരൂപത കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് ഡോ. ജോബി തോമസ് കാക്കശേരി അധ്യക്ഷത വഹിച്ചു. ഗ്ലോബല്‍ കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പില്‍ ഗ്ലോബല്‍ യൂത്ത് കൗണ്‍സില്‍ ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ സിജോ ഇലന്തൂരിന് സ്‌നേഹ ജ്വാല പകര്‍ന്ന് നല്‍കി ഉദ്ഘാടനം ചെയ്തു.
ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ഫിലിപ്പ് കവിയില്‍, ഗ്ലോബല്‍ ജനറല്‍സെക്രട്ടറി ഡോ. ജോസ്‌കുട്ടി ജെ. ഒഴുകയില്‍, വൈ. പ്രസിഡന്റ് ബെന്നി ആന്റണി, ട്രീസ ലിസ് സെബാസ്റ്റ്യന്‍, സെക്രട്ടറി ജോയ്‌സ് മേരി ആന്റണി, ഗ്ലോബല്‍ കോ-ഓര്‍ഡിനേറ്റര്‍ ആന്റോ തൊറയന്‍, തൃശൂര്‍ അതിരൂപത അസി. ഡയറക്ടര്‍ ഫാ. അനു ചാലില്‍, ജനറല്‍ സെക്രട്ടറി കെ.സി. ഡേവീസ്, ട്രഷറര്‍ റോണി അഗസ്റ്റിന്‍, ഇരിഞ്ഞാലക്കുട രൂപത കോ-ഓര്‍ഡിനേറ്റര്‍ സിജോ ബേബി, പാലക്കാട്ട് രൂപത കോ-ഓര്‍ഡിനേറ്റര്‍ എബി വടക്കേക്കര എന്നിവര്‍ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *