ദിവംഗതനായ ഫ്രാന്‍സിസ് പാപ്പായുടെ പിന്ഗാമിയെ തിരഞ്ഞെടുക്കുന്നതിനുള്ള കര്‍ദിനാള്‍മാരുടെ കോണ്‍ക്ലേവിന് ഒരുക്കമായുള്ള ആദ്യദിനധ്യാനം നയിക്കാന്‍ കര്‍ദ്ദിനാള്‍ റനിയെരോ കാന്തലമെസ്സയെ ചുമതലപ്പെടുത്തി. 24-ന് വ്യാഴാഴ്ച രാവിലെ ചേര്‍ന്ന മൂന്നാമത്തെ കര്‍ദ്ദിനാള്‍ കോളേജ് യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്.
1980 മുതല്‍ നീണ്ട 44 വര്‍ഷങ്ങള്‍ പേപ്പല്‍ ഭവനത്തിന്റെ ഔദ്യോഗിക പ്രഭാഷകനായി സേവനമനുഷ്ഠിച്ച കര്‍ദ്ദിനാള്‍ റനിയെരോ കാന്തലമെസ്സ കഴിഞ്ഞ വര്‍ഷമാണ് വിരമിച്ചത്. അടുത്ത ആഴ്ചയുടെ ആരംഭത്തില്‍ ബിഷപ്പ്‌സ് ഡിക്കാസ്റ്ററി അംഗവും ആശ്രമാധിപനുമായ മോണ്‍. ഡൊണാറ്റോ ഒഗ്ലിയാരി ധ്യാനം നടത്തും.
‘സഭയെയും ലോകത്തെയും’ കുറിച്ച് യോഗം ചര്‍ച്ച നടത്തി. നിര്‍ണ്ണായകമായ പ്രീകോണ്‍ക്ലേവ് യോഗങ്ങളായാണ് ഇവയെ വിശേഷിപ്പിക്കുന്നത്. റോമില്‍ സന്നിഹിതരായിരിക്കുന്ന 113 കര്‍ദ്ദിനാളുമാര്‍ നടത്തിയ യോഗം രണ്ടര മണിക്കൂര്‍ നീണ്ടു.
Leave a Comment
Your email address will not be published. Required fields are marked with *