വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ ഏറ്റവും അവസാനമായി ഫോണിലൂടെ ക്ഷേമാന്വേഷണങ്ങള്‍ നടത്തിയത് ഒരുപക്ഷേ ലോകത്തിലെ ഏറ്റവും ദുര്‍ബലമായ ഒരു ക്രൈസ്തവസമൂഹത്തോടായിരുന്നു. ഏതു നിമിഷവും തങ്ങള്‍ക്ക് മുകളില്‍ വന്ന് പതിച്ചേക്കാവുന്ന ഒരു ബോംബിലോ മിസൈല്‍ ആക്രമണത്തിലോ പൂര്‍ണമായി ഉന്മൂലനം ചെയ്യ പ്പെടാവുന്ന ഗാസയിലെ ഏക കത്തോലിക്ക് ഇടവകയിലേക്കായിരുന്നു മരണത്തിന് രണ്ട് ദിവസം മുമ്പ് പാപ്പയുടെ വിളി എത്തിയത്. ‘ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും ഞങ്ങളെ അനുഗ്രഹിക്കുന്നുതായും പറഞ്ഞ പാപ്പ, ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് നന്ദിയും പ്രകടിപ്പിച്ചു,’ ഗാസയിലെ ഹോളി ഫാമിലി ഇടവകയിലെ വികാരി
കാഞ്ഞിരപ്പള്ളി: ഊഷ്മളമായ സ്നേഹവും കരുതലും ആര്‍ദ്രതയുമാണ് ഫ്രാന്‍സിസ് മാര്‍പ്പായില്‍ കാണാനിടയായതെന്നും, ലാളിത്യത്തിന്റെയും വിനയത്തിന്റെയും ആള്‍രൂപമായിരുന്നു പരിശുദ്ധ പിതാവെന്നും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. പാവങ്ങളോടും പാര്‍ശ്വവത്കരിക്കപ്പെട്ടവരോടും പ്രതിബദ്ധതയും അനുകമ്പയും പുലര്‍ത്തിയ വലിയ മനുഷ്യസ്നേഹിയും, ആഗോള കത്തോലിക്കാ സഭയെ കാലത്തിനൊത്ത കാഴ്ചപ്പാടുകളോടെ നേര്‍ദിശയില്‍ നയിച്ച വ്യക്തിയുമാണ് ഫ്രാന്‍സിസ് പാപ്പ എന്ന് മാര്‍ പുളിക്കല്‍ കൂട്ടിച്ചേര്‍ത്തു. മനുഷ്യസമൂഹത്തോടു മാത്രമല്ല പ്രകൃതിയോടും പരിസ്ഥിതിയോടും പിതാവിന് വലിയ പ്രതിബദ്ധതയുണ്ടായിരുന്നു. വലിപ്പച്ചെറുപ്പമില്ലാതെ ലോകരാഷ്ട്രങ്ങളെയും രാഷ്ട്രത്തലവന്‍മാരെയും അദ്ദേഹം പരിഗണിച്ചു. മുഖം നോക്കാതെ നിലപാടുകള്‍
കാക്കനാട്: കരുണയുടെ കാര്‍മികനും കാവല്‍ക്കാരനുമായ പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആകസ്മികമായ വിയോഗം കത്തോലിക്കാസഭയെയും ആഗോളസമൂഹത്തെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണെന്ന് സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. കത്തോലിക്കാസഭയുടെ ചരിത്രത്തില്‍ 1300 വര്‍ഷങ്ങള്‍ക്കു ശേഷമാണ് യൂറോപ്പിനു പുറത്തുനിന്ന് ഒരു മാര്‍പാപ്പ വരുന്നത്. തന്റെ സ്വതസിദ്ധമായ ലാളിത്യവും പാവങ്ങളോടുള്ള കരുതലുംമൂലം പാപ്പ ലോകശ്രദ്ധപിടിച്ചുപറ്റി. എപ്പോഴും പുഞ്ചിരിക്കുന്ന മുഖവുമായി കണ്ടുമുട്ടുന്നവര്‍ക്ക് പ്രത്യാശയുടെ തിരിനാളം പകര്‍ന്നുനല്‍കിയ പരിശുദ്ധപിതാവിന്റെ വേര്‍പാട് വേദന ഉളവാക്കുന്നതാണ്. ക്രൈസ്തവ വിശ്വാസത്തിന്റെയും അജപാലനനേതൃത്വത്തിന്റെയും ഉന്നതമായ സാക്ഷ്യം നല്‍കി കര്‍ത്താവ് ഒരുക്കിയിരിക്കുന്ന
ഫ്രാന്‍സിസ് മാര്‍പാപ്പയെ വ്യക്തിപരമായി അടുത്തറിയുന്നതിന് 2013 മുതല്‍ എനിക്ക് സാധിച്ചിട്ടുണ്ട്. 2013 ല്‍ ഞങ്ങള്‍ ഒരുമിച്ച് പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതിനുവേണ്ടി താമസിപ്പിച്ച അദ്ദേഹത്തിന്റെ മുറിയുടെ രണ്ടു മുറി കഴിഞ്ഞായിരുന്നു എനിക്ക് കിട്ടിയ മുറി. ആ സമയം മുതല്‍ ആരംഭിച്ചതായിരുന്നു സൗഹൃദം. ഭാരതസംസ്‌കാരത്തെ വളരെ ബഹുമാനിച്ചിരുന്ന ഒരു മാര്‍പാപ്പയായി അദ്ദേഹം. മാര്‍പാപ്പയുടെ നമ്മുടെ ദേശത്തോടുള്ള മതിപ്പ് എനിക്ക് വ്യക്തിപരമായി ബോധ്യപ്പെട്ടിട്ടുണ്ട്. നമ്മുടേത് വലിയൊരു സംസ്‌കാരമാണെന്നും നമ്മുടേത് പരിഗണിക്കപ്പെടേണ്ട ഒരു രാജ്യമാണെന്നുമൊക്കെ പിതാവ് എപ്പോഴും ശ്രദ്ധയോടുകൂടി ഓര്‍മിച്ചിരുന്നു. കത്തോലിക്കാ സഭയെ
ഇരിങ്ങാലക്കുട: നീതിയുടെയും സമാധാനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സുവിശേഷാധിഷ്ഠിതമായ സഭയുടെ മുഖവും ശബ്ദവുമായിരുന്നു ഫ്രാന്‍സിസ് പാപ്പയെന്ന് ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗം സഭയ്ക്കും ലോകത്തിനും കനത്ത നഷ്ടമാണെന്ന് അനുശോചന സന്ദേശത്തില്‍ മാര്‍ പോളി കണ്ണൂക്കാടന്‍ പറഞ്ഞു. ജാതി, മത, ഭേദമെന്യേ പാവപ്പെട്ടവര്‍ക്കും നിരാലംബര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും വേണ്ടി നിരന്തരം അദ്ദേഹം ശബ്ദമുയര്‍ത്തി. സാമൂഹിക, രാഷ്ട്രീയ, പാരിസ്ഥിതിക, രാജ്യാന്തരതലങ്ങളില്‍ നീതിയുടെയും സമാധാനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സുവിശേഷാധിഷ്ഠിതമായ സഭയുടെ മുഖവും ശബ്ദവുമായിരുന്നു ഫ്രാന്‍സിസ് പാപ്പ. യുദ്ധവും സംഘര്‍ഷവും അക്രമവും
ആര്‍ച്ചുബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ (കോഴിക്കോട് അതിരൂപത) കോഴിക്കോട് അതിരൂപതയെയും എന്നെയും സംബന്ധിച്ചിടത്തോളം ഫ്രാന്‍സിസ് പാപ്പ തന്റെ ജീവിതത്തിന്റെ അവസാന നിമിഷങ്ങളില്‍ നല്‍കിയ ഈസ്റ്റര്‍ സമ്മാനമാണ് കോഴിക്കോടിനെ അതിരൂപതയായി ഉയര്‍ത്തുകയും എന്നെ ആദ്യത്തെ മെത്രാപ്പോലീത്തയായ നിയമിക്കുകയും ചെയ്തത്. ദൈവത്തിനു മുന്‍പില്‍ ഫ്രാന്‍സിസ് പാപ്പയെ ഓര്‍ത്ത് നന്ദി പറയുകയും അകമഴിഞ്ഞ സ്‌നേഹവും ആദരവും കടപ്പാടും ഈ നിമിഷം പ്രകടിപ്പിക്കുകയാണ്. അദ്ദേഹത്തിന്റെ ആത്മാവിന് വേണ്ടി പ്രാര്‍ത്ഥിക്കുകയും കോഴിക്കോട് അതിരൂപതയിലെ എല്ലാ വൈദികരും സമര്‍പ്പിതരും ഇടവക ജനങ്ങളും ഈ ദിവസങ്ങളില്‍ പ്രത്യേകം
Don’t want to skip an update or a post?