അബുജ/നൈജീരിയ: ദക്ഷിണ നൈജീരിയയിലെ എനുഗു രൂപതയില്‍ സഹായമെത്രാന്‍ ഏണസ്റ്റ് ഒബോഡോ അര്‍പ്പിച്ച ദിവ്യബലിയില്‍ കൗമാരക്കാരും മുതിര്‍ന്നവരുമുള്‍പ്പടെ സ്ഥൈര്യലേപനം സ്വീകരിച്ചത് 983 പേര്‍. പരിശുദ്ധാത്മാവിന് സമര്‍പ്പിച്ചിരിക്കുന്ന രൂപതയുടെ കത്തീഡ്രലില്‍ നടന്ന തിരുക്കര്‍മങ്ങളിലാണ് ഇത്രയധികം പേര്‍ ഒരുമിച്ച് സ്ഥൈര്യലേപനം സ്വീകരിച്ചത്. സ്വര്‍ഗീയമായ പ്രവര്‍ത്തനത്തിന്റെ വ്യക്തമായ അടയാളമാണ് ഇത്രയധികം ആളുകളുടെ ഒരുമിച്ചുള്ള സ്ഥൈര്യലേപന സ്വീകരണമെന്ന് ബിഷപ് ഒബോഡോ പറഞ്ഞു. ‘ദൈവം രൂപതയില്‍ പ്രവര്‍ത്തിക്കുന്നു. നമ്മുടെ ഏറ്റവും വലിയ ആശ്വാസകനായ പരിശുദ്ധാത്മാവ് കല്ലുപോലുള്ള ഹൃദയം രൂപാന്തരപ്പെടുത്തി നമ്മെ പുതിയ സൃഷ്ടികളാക്കി മാറ്റുകയും ചെയ്യുന്നു,’
ചെന്നൈ: വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റര്‍ റാണി മരിയയുടെ ജീവിതം പറയുന്ന ‘ദി ഫെയ്സ് ഓഫ് ദി ഫെയ്സ്ലെസ്’ എന്ന സിനിമയുടെ തമിഴ് പതിപ്പിന്റെ പ്രഥമ പ്രദര്‍ശനം പ്രശസ്ത തീര്‍ത്ഥാടനകേന്ദ്രമായ പൂണ്ടി മാതാ ബസിലിക്കയില്‍ നടന്നു. തമിഴ്നാട് ബിഷപ് കൗണ്‍സില്‍ സമ്മേളനത്തോടനുബന്ധിച്ചായിരുന്നു പ്രദര്‍ശനം ഒരുക്കിയത്. തമിഴ്നാട് ബിഷപ്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ആര്‍ച്ചുബിഷപ് ഡോ. ജോര്‍ജ് അന്തോണി സാമിയും ബിഷപ്പുമാരും ചേര്‍ന്നായിരുന്നു ചിത്രത്തിന്റെ തമിഴ് പതിപ്പ് ഔദ്യോഗികമായി പുറത്തിറക്കിയത്. ഡോ. ഷൈസണ്‍ പി. ഔസേഫ് സംവിധാനം ചെയ്ത് ഡോ. സാന്ദ്ര
റോം: ബംഗ്ലാദേശില്‍ ശുശ്രൂഷ ചെയ്തിരുന്ന ഫ്രഞ്ച് മിഷനറി ഫാ. ഫ്രാന്‍സെസ്‌കോ റാപാസിയോളിയെ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫോറിന്‍ മിഷന്റെ(പിഐഎംഇ) സുപ്പീരിയര്‍ ജനറലായി തിരഞ്ഞെടുത്തു. റോമില്‍ നടന്ന ജനറല്‍ അസംബ്ലിയിലാണ് നിലവില്‍ ദക്ഷിണേഷ്യയുടെ റീജിയണല്‍ സുപ്പീരിയറായി സേവനം ചെയ്യുന്ന 62 കാരനായ ഫാ. ഫ്രാന്‍സെസ്‌കോ റാപാസിയോളിയെ സുപ്പീരിയര്‍ ജനറലായി തിരഞ്ഞെടുത്തത്. ബംഗ്ലാദേശില്‍ വര്‍ഷങ്ങളോളം സേവനമനുഷ്ഠിച്ച ഫാ. ഫ്രാന്‍സെസ്‌കോ തലസ്ഥാനമായ ധാക്കയില്‍ മദ്യപാനികള്‍ക്കും മയക്കുമരുന്നിന് അടിമകളായവര്‍ക്കും വേണ്ടി സ്വയം സഹായ ഗ്രൂപ്പുകള്‍ സ്ഥാപിച്ച് ശ്രദ്ധ നേടിയിരുന്നു. ഇന്ത്യയിലെ പൂനെയിലും അദ്ദേഹം
Don’t want to skip an update or a post?