Follow Us On

23

November

2024

Saturday

ബെനഡിക്ട് 16-ാമന്റെ ചാരെ മുട്ടിന്മേൽനിന്ന് പ്രാർത്ഥിച്ച് പോളിഷ് പ്രസിഡന്റ് ആന്ദ്രജ് ഡൂഡ

ബെനഡിക്ട് 16-ാമന്റെ ചാരെ മുട്ടിന്മേൽനിന്ന് പ്രാർത്ഥിച്ച് പോളിഷ് പ്രസിഡന്റ് ആന്ദ്രജ് ഡൂഡ

വത്തിക്കാൻ സിറ്റി: ബെനഡിക്ട് 16-ാമന്റെ ഭൗതീകദേഹത്തിനു മുന്നിൽ പോളിഷ് പ്രസിഡന്റ് ആന്ദ്രജ് ഡൂഡ മുട്ടുകുത്തി പ്രാർത്ഥിക്കുന്ന ചിത്രം ശ്രദ്ധേയമാകുന്നു. മൃതസംസ്‌ക്കാരത്തിനായി ബെനഡിക്ട് 16-ാമന്റെ ഭൗതീകദേഹം സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽനിന്ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്ക് കൊണ്ടുപോകവേ, മൃതദേഹപേടകം തന്റെ സമീപമെത്തിയപ്പോഴാണ് പോളിഷ് പ്രസിഡന്റ് ഡൂഡ മുട്ടിന്മേൽനിന്ന് പ്രാർത്ഥിച്ചത്.

തന്റെ മൃതസംസ്‌ക്കാര ശുശ്രൂഷകൾ ലളിതമായിരിക്കണം എന്ന ബെനഡിക്ട് 16-ാമന്റെ ആഗ്രഹം കണക്കിലെടുത്ത് ഇറ്റലി, ബെനഡിക്ട് 16-ാമന്റെ ജന്മദേശമായ ജർമനി എന്നീ രാജ്യങ്ങളിലെ ഭരണാധിപന്മാരെ മാത്രമേ മൃതസംസ്‌ക്കാര ശുശ്രൂഷകൾക്കായി വത്തിക്കാൻ ക്ഷണിച്ചിരുന്നുള്ളു. ഔദ്യോഗികമായി ക്ഷണിച്ചില്ലെങ്കിൽകൂടി പാപ്പാ എമരിത്തൂസിനെ അവസാനമായി കാണാൻ കത്തോലിക്കാ വിശ്വാസികൂടിയായ പ്രസിഡന്റ് ഡൂഡ വത്തിക്കാനിൽ എത്തുകയായിരുന്നു.

മറ്റ് രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾക്കൊപ്പം മൃതസംസ്‌ക്കാര കർമത്തിന്റെ ആദ്യാവസാനംവരെ പങ്കെടുക്കുകയും ചെയ്തു അദ്ദേഹം. പാപ്പാ എമരിത്തൂസിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് തന്റെ ഫേസ്ബുക്ക് പേജിൽ ഡൂഡ പങ്കുവെച്ച കുറിപ്പും ശ്രദ്ധേയമായിരുന്നു:

‘ബെനഡിക്ട് 16-ാമൻ പാപ്പ പിതൃഭവനത്തിലേക്ക് യാത്രയായി. 20ഉം 21ഉം നൂറ്റാണ്ടുകളിലെ ഏറ്റവും വലിയ ദൈവശാസ്ത്രജ്ഞരിൽ ഒരാളെയാണ്, വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ ഏറ്റവും അടുത്ത സഹകാരിയെയാണ് ലോകത്തിന് നഷ്ടമായത്. വളഞ്ഞുപുളഞ്ഞതും വഞ്ചനാപരവുമായ സമകാലീന വഴികൾക്കിടയിൽ ബെനഡിക്ട് 16-ാമന്റെ ജീവിതം, പ്രവൃത്തികൾ, ശുശ്രൂഷ എന്നിവ ഉത്തമ മാർഗദർശകങ്ങളാണ്. നിത്യശാന്തി നേരുന്നു.’

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?