Follow Us On

24

November

2024

Sunday

മണിപ്പൂരില്‍ ദൈവാലയങ്ങള്‍ നശിപ്പിച്ചത് ന്യായീകരിക്കാനാവില്ല: മാര്‍ ആലഞ്ചേരി

മണിപ്പൂരില്‍ ദൈവാലയങ്ങള്‍ നശിപ്പിച്ചത് ന്യായീകരിക്കാനാവില്ല: മാര്‍ ആലഞ്ചേരി

കൊച്ചി: മണിപ്പൂരിലെ കലാപത്തിനിടയില്‍ ക്രൈസ്തവ ദൈവാലയങ്ങളും മറ്റു സ്ഥാപനങ്ങളും നശിപ്പിക്കപ്പെട്ടത് ന്യായീകരിക്കാനാവില്ലെന്ന് സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി. ഇത്തരം നശീകരണ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം കൊടുക്കുന്ന വര്‍ക്കെതിരേ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മണിപ്പൂരില്‍ നടന്ന വംശീയ പോരാട്ടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ മാര്‍ ആലഞ്ചേരി പങ്കുചേര്‍ന്നു. മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് മാര്‍ ആലഞ്ചേരി ആവശ്യപ്പെട്ടു. ഇതുപോലുള്ള കലാപങ്ങള്‍ ഭാവിയില്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ ബന്ധപ്പെട്ടവര്‍ സ്വീകരിക്കണമെന്നും മാര്‍ ആലഞ്ചേരി പറഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?