Follow Us On

05

July

2025

Saturday

മണിപ്പൂര്‍: കെഎല്‍സിഎയുടെ നേതൃത്വത്തില്‍ ജൂണ്‍ നാലിന് ഐകൃദാര്‍ഢ്യ സമ്മേളനങ്ങള്‍

മണിപ്പൂര്‍: കെഎല്‍സിഎയുടെ നേതൃത്വത്തില്‍ ജൂണ്‍ നാലിന് ഐകൃദാര്‍ഢ്യ സമ്മേളനങ്ങള്‍

കൊച്ചി: മണിപ്പൂരിന് ഐക്യദാര്‍ഢ്യം പ്രഖ്യാ പിച്ചുകൊണ്ട് കേരള ലാറ്റിന്‍ കാത്തലിക് അസോ സിയേഷന്റെ (കെഎല്‍സിഎ) നേതൃത്വത്തില്‍ വിവിധ ഇടവകകളില്‍ ജൂണ്‍ നാലിന് ഐക്യദാര്‍ഢ്യ സമ്മേളനങ്ങള്‍ നടത്തുന്നു. മണിപ്പൂരില്‍ ആഴ്ചകളായി തുടരുന്ന കലാപത്തിനും ക്രൈ സ്തവ ദേവാലയങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരെ നടക്കുന്ന ആക്രമണങ്ങള്‍ക്കും അറുതി വരുത്തണമെന്നും പ്രദേശത്ത് സമാധാന ന്തരീക്ഷം പുനഃസ്ഥാപിക്കാന്‍ അടിയന്തിര നടപടികള്‍ ഉണ്ടാകണമെന്നും ആവശ്യപ്പെട്ടാണ് സമ്മേളനങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

സംഘര്‍ഷത്തിന്റെ മറവില്‍ ആക്രമണത്തിന് ഇരയാകുന്നവരെയും  ക്രൈസ്തവ ആരാധനാല യങ്ങളെയും ഇതര സ്ഥാപനങ്ങളെയും സംരക്ഷി ക്കാന്‍ നടപടികള്‍ ഉണ്ടാകണമെന്ന്  കെഎല്‍സിഎ പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, ജനറല്‍ സെക്രട്ടറി ബിജു ജോസി എന്നിവര്‍ ആവശ്യപ്പെട്ടു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?