Follow Us On

24

November

2024

Sunday

ക്രൈസ്തവ സ്ഥാപനങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നവരുടെ അജണ്ട തിരിച്ചറിയണം: കെസിബിസി

ക്രൈസ്തവ സ്ഥാപനങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നവരുടെ അജണ്ട തിരിച്ചറിയണം: കെസിബിസി

കൊച്ചി: ക്രൈസ്തവ സ്ഥാപനങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നവരുടെ അജണ്ട തിരിച്ചറിയണമെന്ന് കേരള കത്തോലിക്ക മെത്രാന്‍ സമിതി. കെസിബിസിയുടെ വര്‍ഷകാല സമ്മേളനാനന്തരം പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.  ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുകൊണ്ടുള്ള സമരങ്ങളും അപവാദപ്രചരണങ്ങളും അടുത്ത കാലത്തായി വര്‍ധിച്ചുവരുകയാണെന്ന് യോഗം വിലയിരുത്തി. സമാനമായ വിഷയങ്ങള്‍ മറ്റു സ്ഥാപനങ്ങളില്‍ ഉണ്ടാകുമ്പോള്‍ മൗനം പാലിക്കുന്ന രാഷ്ട്രീയ സമുദായ സംഘടനകള്‍ ക്രൈസ്തവ സ്ഥാപനങ്ങളില്‍ മാത്രം വിവാദങ്ങള്‍ സൃഷ്ടിക്കുന്നതിനു പിന്നില്‍ വ്യക്തമായ അജണ്ട ഉണ്ടെന്നും, ഇക്കാര്യത്തില്‍ സര്‍ക്കാരും മത സാംസ്‌കാരിക രാഷ്ട്രീയ മാധ്യമ പ്രവര്‍ത്തകരും ജാഗ്രതയോടെ പ്രവര്‍ത്തിച്ചില്ലെങ്കില്‍ സമൂഹത്തില്‍ വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കപ്പെടുമെന്നും കെസിബിസി അഭിപ്രായപ്പെട്ടു.

കേരള സഭാനവീകരണത്തിന്റെ ഭാഗമായി, 2023 ഡിസംബര്‍ 1,2,3 തീയതികളില്‍ വല്ലാര്‍പാടം ബസിലിക്കയില്‍ വച്ച് കേരള സഭയുടെ ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടത്താന്‍ തീരുമാനിച്ചു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ക്രൈസ്തവ വിരുദ്ധ പ്രവര്‍ത്തനങ്ങളും പീഡനങ്ങളും വിലയിരുത്തിയ മെത്രാന്‍ സമിതി മണിപ്പൂരില്‍ ഇപ്പോഴും നിലനില്ക്കുന്ന സംഘര്‍ഷാവസ്ഥയില്‍ കേരള കത്തോലിക്കാസഭയുടെ ദുഃഖവും ഉത്ക്കണ്ഠയും രേഖപ്പെടുത്തി. സംഘര്‍ഷാവസ്ഥയില്‍ ദുരിതം അനുഭവിക്കുന്നരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച മെത്രാന്‍ സമിതി, വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ച് സമൂഹത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്നാവശ്യപ്പെട്ടു. മാത്രമല്ല മണിപ്പൂരില്‍ എത്രയുംവേഗം  സമാധാനം ഉറപ്പുവരുത്തണമെന്നും കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.

വന്യജീവികളുടെ വര്‍ധനവ് നിയന്ത്രിക്കാനും, മലയോര കര്‍ഷകരുടെയും, ജനങ്ങളുടെയും ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാനും വന്യജീവി നിയമത്തില്‍ ഭേദഗതി വരുത്തുവാനും സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് മെത്രാന്‍ സമിതി ആവശ്യപ്പെട്ടു. വിഴിഞ്ഞം സമരത്തിലെ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ നടപ്പിലാക്കണമെന്നും ദളിത് ക്രൈസ്തവര്‍ക്ക് സംവരണം ഉറപ്പാക്കാന്‍ കേരള സര്‍ക്കാര്‍ ഇടപെടണമെന്നും കെസിബിസി ആവശ്യപ്പെട്ടു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?