തിരുവനന്തപുരം: മണിപ്പൂരില്‍ അനിയന്ത്രിതമായി തുടരുന്ന കലാപം ക്രൈസ്തവര്‍ക്കെതിരെ ഗൂഡലക്ഷ്യത്തോടെ ആസൂത്രണം ചെയ്യപ്പെട്ടതാ ണെന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ ധ്യക്ഷന്‍ ആര്‍ച്ചുബിഷപ് ഡോ. തോമസ് ജെ. നെറ്റോ. കെആര്‍എല്‍സിസിയുടെ ആഭിമുഖ്യത്തില്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ സംഘടിപ്പിച്ച ഉപവാസ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മണിപ്പൂരിലെ ജനങ്ങളുടെ വേദനയിലും ദുരിതങ്ങളിലും പങ്കുചേരുന്നുവെന്നും ഡോ. നെറ്റോ പറഞ്ഞു. രാജ്യത്തെ ഒരു വിഭാഗം ജനങ്ങള്‍ ദുരന്തമനുഭവിക്കുമ്പോള്‍ ഇവിടത്തെ ഭരണാധികാരികള്‍ ഇത്തരത്തിലൊരു സംഭവം നടന്നതായിപോലും ഭാവിക്കുന്നില്ലായെന്ന വേദനാജനകമായ സാഹചര്യമാണ് ഐക്യദാര്‍ഢ്യ ഉപവാസ ധര്‍ണ്ണ സംഘടിപ്പിക്കാന്‍ വഴിയൊരു ക്കിയത്. കലാപകാരികള്‍ക്ക് മാനസാ ന്തരം ഉണ്ടാകാനും മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കപ്പെടാനും എല്ലാവരുടെയും പ്രാര്‍ത്ഥന അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ചങ്ങനാശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ സമാപന സന്ദേശം നല്‍കി. തിരുവനന്തപുരം അതിരൂപതാ സഹായ മെത്രാന്‍ ഡോ. ആര്‍. കൃസ്തുദാസ്, വികാരി ജനറല്‍ മോണ്‍. യൂജിന്‍ പെരേര, കെസിബിസി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ഫാ. ജേക്കബ് പാലക്കപ്പിള്ളി, കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍, വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, സെക്രട്ടറി പി.ജെ. തോമസ്, കൊല്ലം രൂപതാ വികാരി ജനറല്‍ മോണ്‍. വിന്‍സന്റ് മച്ചാഡോ, മോണ്‍. സി ജോസഫ്, കെഎല്‍സിഎ പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, ജനറല്‍ സെക്രട്ടറി ബിജു ജോസി, വൈഎംസിഎ പ്രസിഡന്റ് ജോര്‍ജ് ഉമ്മന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *