Follow Us On

23

November

2024

Saturday

മണിപ്പൂരില്‍ നടക്കുന്നത് വംശ്യഹത്യ: മാര്‍ ജോസഫ് പാംപ്ലാനി

മണിപ്പൂരില്‍ നടക്കുന്നത് വംശ്യഹത്യ: മാര്‍ ജോസഫ് പാംപ്ലാനി

തലശേരി: മണിപ്പൂരില്‍ നടക്കുന്നത് വംശ്യഹത്യയാണെന്ന് തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി. മണിപ്പൂരിലേത് ആസൂത്രിത കലാപമാണെന്നും ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന് ഗുരുതര വീഴ്ചപറ്റിയെന്നും ശരിയായ ഇടപെടല്‍ കേന്ദ്രം നടത്തണമെന്നും മാര്‍ പാംപ്ലാനി  ആവശ്യപ്പെട്ടു. ഇന്ത്യയില്‍ വിവേചനമില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി യുഎസില്‍ പറഞ്ഞത്. മണിപ്പൂരിലെ ക്രിസ്ത്യാനികളുടെ മുഖത്തുനോക്കി പ്രധാനമന്ത്രി ഇതു പറയണം. മണിപ്പൂരില്‍ ക്രൈസ്തവരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയാണ്. കലാപകാരികള്‍ക്ക് എവിടെനിന്നാണ് പോലീസിന്റെ ആയുധം ലഭിച്ചത്? ഭരണകൂടത്തിന്റെ മൗനാനുവാദം ലഭിച്ചോ എന്നു സംശയിക്കണമെന്ന് മാര്‍ പാംപ്ലാനി പറഞ്ഞു.

മണിപ്പൂരില്‍ മുന്നൂറിലധികം ക്രൈസ്തവര്‍ കൊലചെയ്യപ്പെട്ടു. 500-ലധികം ക്രൈസ്തവ ദൈവാലയങ്ങള്‍ തകര്‍ക്കപ്പെട്ടു. മൂവായിരത്തോളം ക്രൈസ്തവ ഭവനങ്ങള്‍ കലാപകാരികള്‍ അഗ്നിക്കിരയാക്കി. പുറത്തേക്ക് കേള്‍ക്കുന്നതിനെക്കാളും വലിയ ക്രൂരതകളാണ് അവിടെ നടന്നുകൊണ്ടിരിക്കുന്നതെന്ന് മാര്‍ പാംപ്ലാനി പറഞ്ഞു.

ഏക സിവില്‍ കോഡ് ഏകപക്ഷീയമായി നടപ്പിലാക്കരുത്. അതിന്റെ ഉള്ളടക്കം എന്താണെന്നു നിയമനിര്‍മാണ സഭയില്‍ വ്യക്തമാക്കണം. എല്ലാവരെയും വിശ്വാസത്തിലെടുത്ത് ജനപ്രതിനിധികളുടെ അഭിപ്രായം കേള്‍ക്കുകയും വേണമെന്ന് മാര്‍ പാംപ്ലാനി ആവശ്യപ്പെട്ടു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?