കൊച്ചി: മാധ്യമ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം ജനാധിപത്യ ധ്വംസനമാണെന്ന് കേരള കാത്തലിക് ഫെഡറേഷന് (കെസിഎഫ്). അടുത്തകാലത്തായി കേരളത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും മാധ്യമ സ്ഥാപനങ്ങള്‍ക്കുമെതിരെ ഉണ്ടാകുന്ന ആക്രമണങ്ങളും അനാവശ്യ നടപടികളും ഭരണഘടന അനുവദിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ധ്വംസനമാണ്. മാധ്യമങ്ങള്‍ക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങള്‍ ജനാധിപത്യ സംവിധാനങ്ങളോടുള്ള അവഹേളനമാണെന്ന് കേരള കാത്തലിക് ഫെഡറേഷന് യോഗം വിലയിരുത്തി.
പ്രസിഡന്റ് പ്രഫ. കെ.എം. ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ അഡ്വ. ജസ്റ്റിന് കരിപ്പാട്ട്, വി.പി. മത്തായി, ഇ.ഡി. ഫ്രാന്‍സിസ്, വി.സി. ജോര്‍ജുകുട്ടി, ജോജി വിഴലില്‍, എന്‍.പി. ജേക്കബ്, ജസ്റ്റിന് ആന്റണി, റോയി പാളയത്തില്‍, രാജീവ് ജോസഫ് കൊച്ചുപറമ്പില്‍, ഷൈജ ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *