തിരുവനന്തപുരം : ദൈവദാസന്‍ മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തായുടെ എഴുപതാം ഓര്‍മ്മ പ്പെരുന്നാളിനോടനുബന്ധിച്ച പട്ടം സെന്റ് മേരീസ് മേജര്‍ എപ്പാര്‍ക്കിയല്‍ കത്തീഡ്രല്‍ ദൈവാലയത്തില്‍ നടന്ന മെഴുകുതിരി പ്രദക്ഷിണ ത്തില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ കത്തിച്ച തിരികളുമായി പങ്കെടുത്തു. റാന്നി പെരുന്നാട്ടില്‍ നിന്നും കഴിഞ്ഞ 5 ദിവസമായി പദയാത്രികരായി നടന്നുവരുന്ന തീര്‍ത്ഥാടകര്‍ കബറിലെത്തിച്ചേര്‍ന്നു.
മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ നേതൃത്വത്തില്‍ തീര്‍ത്ഥാടകരെ സ്വീകരിച്ചു. തുടര്‍ന്ന് കത്തീഡ്രല്‍ ദൈവാലയത്തില്‍ സന്ധ്യാ പ്രാര്‍ത്ഥന നടന്നു. തുടര്‍ന്ന് കത്തീഡ്രല്‍ ദൈവാലയത്തല്‍ നിന്നും ആരംഭിച്ച മെഴുകുതിരി പ്രദക്ഷിണം ജോണ്‍ പോള്‍ രണ്ടാമന്‍ കവാടം, കാതോലിക്കേറ്റ് സെന്റര്‍, പട്ടം സെന്റ് മേരീസ് സ്‌കൂള്‍ അങ്കണം, വഴി മെയിന്‍ റോഡില്‍ ഇറങ്ങി കത്തീഡ്രല്‍ ഗേറ്റ് വഴി കത്തീഡ്രല്‍ അങ്കണത്തില്‍ പ്രവേശിച്ചു.
കത്തീഡ്രല്‍ ബാല്‍ക്കണിയില്‍ നിന്നും കാതോലിക്കാ ബാവ, മാര്‍പാപ്പയുടെ ഇന്ത്യയിലെ സ്ഥാനപതി ആര്‍ച്ചുബിഷപ് ഡോ. ലിയോ പോള്‍ദോ ജിറെല്ലി, ആര്‍ച്ചുബിഷപ് ഡോ. തോമസ് മാര്‍ കുറിലോസ്, ബിഷപ്പുമാരായ ജ്വോഷ്വാ മാര്‍ ഇഗ്‌നാ ത്തിയോസ്, സാമുവേല്‍ മാര്‍ ഐറേനിയോസ്, ജോസഫ് മാര്‍ തോമസ്, വിന്‍സെന്റ് മാര്‍ പൗ ലോസ്, തോമസ് മാര്‍ അന്തോണിയോസ്, തോമസ് മാര്‍ യൗസേബിയോസ്, യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, യൂഹാനോന്‍ മാര്‍ തെയഡോഷ്യസ്, ഗീവര്‍ഗീസ് മാര്‍ മക്കാറിയോസ്, മാത്യൂസ് മാര്‍ പോളി കാര്‍പ്പസ്, ആന്റണി മാര്‍ സില്‍വാനോസ്, എബ്രഹാം മാര്‍ ജൂലിയോസ് എന്നിവര്‍ ചേര്‍ന്ന് കത്തീഡ്രല്‍ അങ്കണത്തില്‍ തടിച്ചുകൂടിയ വിശ്വാസികള്‍ക്ക് വാഴ്വും, അപ്പസ്തോലിക ആശീര്‍വാദവും നല്‍കി.
Leave a Comment
Your email address will not be published. Required fields are marked with *