Follow Us On

15

January

2025

Wednesday

തീവ്രവാദ നീക്കങ്ങളെ വേരോടെ പിഴുതെറിയാന്‍ സര്‍ക്കാരുകള്‍ തയാറാകണം

തീവ്രവാദ നീക്കങ്ങളെ വേരോടെ പിഴുതെറിയാന്‍ സര്‍ക്കാരുകള്‍ തയാറാകണം
എറണാകുളം: മത-രാഷ്ട്രീയ സ്വാധീനങ്ങള്‍ക്ക് അതീതമായി ശരിയായ അന്വേഷണങ്ങള്‍ നടത്തി മതപരമോ, രാഷ്ട്രീയപരമോ ആയ എല്ലാ തീവ്രവാദ നീക്കങ്ങളെയും വേരോടെ പിഴുതെറിയാന്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണമെന്ന് കെസിബിസി ഐക്യ-ജാഗ്രത കമ്മീഷന്‍.  ഭീകര സംഘടനയായ ഐഎസിന്റെ കേരളത്തിലെ സജീവ പ്രവര്‍ത്തകരില്‍ രണ്ടുപേരാണ് രണ്ടുമാസങ്ങള്‍ക്കിടെ പിടിയിലായിട്ടുള്ളത്.  ലോകം ആശങ്കയോടെ നോക്കിക്കാണുന്ന  ഐഎസ്‌പോലുള്ള  ഒരു  ഇസ്ലാമിക ഭീകര സംഘടന കേരളത്തിലും വേരാഴ്ത്തിയിരിക്കുന്നു എന്ന വാര്‍ത്ത നടുക്കമുളവാക്കുന്നതാണ്. ഈ വസ്തുത നിസാരവല്‍ക്കരിക്കാന്‍ കഴിയുന്ന ഒന്നല്ല. ഇസ്ലാമിക ഭീകരസംഘടനകളുടെ ഒട്ടേറെ സജീവ പ്രവര്‍ത്തകര്‍ കേരളം ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളിലുണ്ടെന്നും അവര്‍ ഭീകരാക്രമണ ങ്ങള്‍ക്ക് പദ്ധതിയിടുന്നുണ്ടെന്നും സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ ഐക്യരാഷ്ട്ര സഭയുടേതുള്‍പ്പെടെയുള്ള  വിവിധ അന്വേഷണ ഏജന്‍സികളും ദേശീയ-അന്തര്‍ദേശീയ മാധ്യമങ്ങളും മുന്‍വര്‍ഷങ്ങളില്‍  പുറത്തുവിട്ടിരുന്നതാണ്.
പോപ്പുലര്‍ ഫ്രണ്ടുപോലുള്ള തീവ്ര സംഘടനകള്‍ അടുത്ത കാലത്തായി  നിരോധിക്കപ്പെടുകയും,  ആയുധ പരിശീലനം നല്‍കിയെന്നാരോപിച്ച്  മഞ്ചേരിയിലെ ഗ്രീന്‍വാലി അക്കാദമി യുള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ കണ്ടുകെട്ട പ്പെടുകയും ചെയ്തിട്ടുണ്ടെങ്കിലും, തീവ്രചിന്തകള്‍ വളര്‍ത്തി ഈ നാടിന്റെ ഐക്യത്തിന് ഭീഷണിയാകുന്ന പ്രവര്‍ത്തനങ്ങള്‍ വിവിധ തലങ്ങളില്‍  നിര്‍ബാധം തുടരുകയാണ്. തീവ്രവാദസംഘടനകളുടെ പിന്‍ബലത്തോടെ യുള്ള കളളപ്പണ ഇടപാടുകളും സ്വര്‍ണ്ണകടത്തും മയക്കുമരുന്ന് വ്യാപാരവും ഇന്നും കേരളത്തില്‍ അഭംഗുരം തുടരുകയാണെന്ന് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ചില വര്‍ഷങ്ങള്‍ക്കിടയില്‍ ഡീറാഡിക്ക ലൈസേഷന്‍ പദ്ധതികളിലൂടെ ഒരു വിഭാഗം യുവജനങ്ങളെ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍നിന്ന് പിന്തിരിപ്പിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ മുന്നിട്ടിറ ങ്ങിയിട്ടുണ്ട് എന്ന മുഖ്യമന്ത്രിയുടെ 2021 സെപ്റ്റംബര്‍ മാസത്തിലെ  വെളിപ്പെടുത്തല്‍ ഇപ്പോഴത്തെ സാഹചര്യങ്ങളോട് ചേര്‍ത്തു വായിക്കേണ്ടതാണ്. ഇത്തരം പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും ഫലപ്രാപ്തിയും വിലയിരുത്താ നും വിശദാംശങ്ങള്‍ പുറത്തുവിടാനും സര്‍ക്കാര്‍ തയാറാകണമെന്നും ജാഗ്രത കമ്മീഷന്‍ ആവശ്യപ്പെട്ടു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?