കോട്ടയം: കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ പിന്നോക്കാവസ്ഥ പഠിക്കാന്‍ നിയമിച്ച ജെ. ബി കോശി കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം പുറത്തുവിടണമെന്നും ശുപാര്‍ശകള്‍ സമയബ ന്ധിതമായി നടപ്പിലാക്കണമെന്നും കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.
2023 മെയ് 17ന് സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ടിന്റെ ഒരധ്യായത്തില്‍ സൂചിപ്പിച്ചിരിക്കുന്ന ശുപാര്‍ശകള്‍ മാത്രമാണ് പുറത്തു വന്നിരിക്കുന്നത്. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ രണ്ടാഴ്ചക്കുള്ളില്‍ ശുപാര്‍ശകള്‍ നടപ്പിലാക്കാനുതകുന്ന നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഉത്തരവുകളും പുറത്തിറങ്ങേണ്ടതായിട്ടുണ്ട്. വരാന്‍പോകുന്ന പൊതുതി രഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പ് നിര്‍ദ്ദിഷ്ട ശുപാര്‍ശകള്‍ നടപ്പിലാക്കാനുള്ള ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാര്‍ നിര്‍വഹിക്കണമെന്ന് വി.സി സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *