വത്തിക്കാന്‍ സിറ്റി: കത്തോലിക്ക കരിസ്മാറ്റിക് നവീകരണ മുന്നേറ്റത്തിന്റെ പ്രവര്‍ത്തനങ്ങളെ ആഗോളതലത്തില്‍ ഏകോപിപ്പിക്കുന്ന കാരിസ് ഇന്റര്‍നാഷണല്‍ സര്‍വീസ് കമ്മ്യൂണിയന് പുതിയ നേതൃത്വം. അര്‍ജന്റീനയില്‍നിന്നുള്ള പിനോ സ്‌കാഫുറോയാണ് പുതിയ മോഡറേറ്റര്‍. ഷെവലിയാര്‍ സിറില്‍ ജോണ്‍ ഇന്ത്യയില്‍നിന്നുള്ള പ്രതിനിധിയാണ്. വത്തിക്കാനിലെ ഇന്റര്‍നാഷണല്‍ മരിയ മേറ്റര്‍ എക് ലെസിയേയില്‍ വച്ചായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. കര്‍ദിനാള്‍ റാനിയേറോ കാന്റലമെസയുടെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയോടെയാണ് ചടങ്ങുകള്‍ തുടങ്ങിയത്. നാല് വര്‍ഷമാണ് ഭരണസമിതിയുടെ കാലാവധി.
മറ്റ് അംഗങ്ങള്‍:
ആന്‍ഡ്രസ് അരാങ്കോ (അമേരിക്ക),
ഫ്രെഡ് അഡ്രിയാന്‍ മവാണ്ട (ഉഗാണ്ട)
ജീന്‍ ക്രിസ്റ്റോഫ് അനാനി സകിതി (ടോഗോ)
ഷെയ്ന്‍ ബെന്നറ്റ് (ഓസ്‌ട്രേലിയ)
ഫെ മന്റ്ഹാക് ബാറിനോ (ഫിലിപ്പീന്‍സ്)
കാത്തി ബ്രെന്റോ (ഫ്രാന്‍സ്)
ടോണി ലോറീസ് (ബെല്‍ജിയം)
ഡി ഗോംഗോറ മരിയ യൂജീനിയ (ഗ്വാട്ടിമാല)
മോണ്‍. മലഗ്രേക ജോസഫ് (യുഎസ്എ)
റെയ്‌നോസോ സമോറ എഡ്ഡി ഹെയ്‌ലി (ഇക്വഡോര്‍)
റോള്‍ഡി കാറ്റിയ (ബ്രസീല്‍)
ബെര്‍ട്ടൂച്ചി ജോണി (യുഎസ്എ)
ഫാ. ക്രിസ്റ്റോഫ് ബ്ലിന്‍ (ഫ്രാന്‍സ്)
ബെറ്റി നമുസോക്കെ (ഉഗാണ്ട)
ബ്രദ. ജെയിംസ് യു (ദക്ഷിണ കൊറിയ)
ഫ്രാങ്കോയിസ് പ്രോട്ടോ (ഫ്രാന്‍സ്)
ജോസ്പ് ബിലാന്‍ഡ്‌സിജ (ക്രൊയേഷ്യ).
ഷെവലിയാര്‍ സിറില്‍ ജോണ്‍ വര്‍ഷങ്ങളായി ഇന്ത്യയിലെ നവീകരണ മുന്നേറ്റത്തിന്റെ നേതൃനിരയിലുണ്ട്. കുറവിലങ്ങാട്, തുണ്ടത്തില്‍ കുടുംബാംഗമായ സിറില്‍ ജോണ്‍ കുടുംബത്തോടൊപ്പം ഡല്‍ഹിയിലെ ദ്വാരകയിലാണ് താമസിക്കുന്നത്. ഇന്ത്യന്‍ പാര്‍ലമെന്റില്‍ ജോയിന്‍ സെക്രട്ടറി, ചീഫ് പ്രോട്ടോകോള്‍ ഓഫീസര്‍ എന്നീ പദവികള്‍ വഹിച്ച സിറില്‍ ജോണ്‍ 2017-ലാണ് ജോലിയില്‍നിന്നും വിരമിച്ചത്.
Leave a Comment
Your email address will not be published. Required fields are marked with *