Follow Us On

23

November

2024

Saturday

ജെ.ബി കോശി കമ്മീഷന്‍ ശുപാര്‍ശകള്‍ അടിയന്തരമായി നടപ്പിലാക്കണം

ജെ.ബി കോശി കമ്മീഷന്‍ ശുപാര്‍ശകള്‍  അടിയന്തരമായി നടപ്പിലാക്കണം
കൊച്ചി: ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് ശുപാര്‍ശകള്‍  ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിന് ഉപകരിക്കുന്ന തരത്തില്‍ ഗുണഭോക്താക്കളുമായി ചര്‍ച്ച ചെയ്തു അടിയന്തരമായി നടപ്പിലാക്കണമെന്ന് കെഎല്‍സിഎ സംസ്ഥാന സമിതി. സര്‍ക്കാരിന് സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിവിധ വകുപ്പുകളോട് ആവശ്യപ്പെട്ടിരിക്കുന്ന  മറുപടി സമയബന്ധിതമായി ലഭ്യമാക്കി റിപ്പോര്‍ട്ടിലെ ശുപാര്‍ശങ്ങള്‍ നടപ്പിലാക്കണം. റിപ്പോര്‍ട്ട് പൊതുജനങ്ങള്‍ക്കായി പ്രസിദ്ധീകരിക്കണമെന്നും കൊച്ചിയില്‍ ചേര്‍ന്ന  കെഎല്‍സിഎ സംസ്ഥാന മാനേജിംഗ് കൗണ്‍സില്‍ ആവശ്യപ്പെട്ടു.
കെഎല്‍സിഎ സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ ജെ. ബി കോശി റിപ്പോര്‍ട്ടിന്റെ തുടര്‍നടപടികള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ചര്‍ച്ച നടത്തി. കിന്‍ഫ്ര ചെയര്‍മാന്‍ സാബു ജോര്‍ജ് ഉദ്ഘാടനം ചെയ്തു. കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് അധ്യക്ഷനായിരുന്നു. സമുദായം നേരിടുന്ന വിവിധ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് അഡ്വ. ഷെറി ജെ. തോമസ് തയാറാക്കി, ജനറല്‍ സെക്രട്ടറി ബിജു ജോസി പ്രസിദ്ധീകരിച്ച ‘സമുദായികം’ – കൈപ്പുസ്തകം കെആര്‍എല്‍സിസി അസോസിയേറ്റ് ജനറല്‍ സെക്രട്ടറി റവ. ഡോ. ജിജു അറക്കത്തറ ട്രഷറര്‍ രതീഷ് ആന്റണിക്ക് നല്‍കി പ്രകാശനം ചെയ്തു.  കെഎല്‍സിഎ സംസ്ഥാന വൈസ് പ്രസിഡന്റും കെസിഎഫ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ അഡ്വ. ജസ്റ്റിന്‍ കരിപാട്ട്, ജസ്റ്റിന്‍ ആന്റണി, ടി എ ഡാല്‍ഫിന്‍, അനില്‍  ഫ്രാന്‍സിസ്, പാട്രിക്ക് മൈക്കിള്‍, വികാസ് കുമാര്‍ എന്‍വി,സന്തോഷ് കൊടിയനാട് എന്നിവര്‍ പ്രസംഗിച്ചു.
ജെ ബി കോശി കമ്മീഷന്‍ ശുപാര്‍ശകള്‍ അടിയന്തരമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ശ്രദ്ധ ക്ഷണിക്കല്‍ പരിപാടികള്‍ യൂണിറ്റ്, മേഖലാ, രൂപതാ, സംസ്ഥാന തലങ്ങളില്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?