Follow Us On

20

September

2024

Friday

മാനവരാശിയുടെ നിലനില്‍പ്പിന് കാര്‍ഷികമേഖലയുടെ സംരക്ഷണം അത്യന്താപേക്ഷിതം

മാനവരാശിയുടെ നിലനില്‍പ്പിന് കാര്‍ഷികമേഖലയുടെ സംരക്ഷണം അത്യന്താപേക്ഷിതം
കോട്ടയം: മാനവരാശിയുടെ നിലനില്‍പ്പിന് കാര്‍ഷികമേഖലയുടെ സംരക്ഷണം അത്യന്താപേക്ഷിതമാണെന്ന് ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം.  24-ാമത് ചൈതന്യ കാര്‍ഷികമേളയുടെയും സ്വാശ്രയസംഘ മഹോത്സവത്തിന്റെയും മൂന്നാം ദിനത്തിലെ കാര്‍ഷിക പരിസ്ഥിതി സൗഹാര്‍ദ്ദദിന  പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക മേഖലയില്‍ ആത്മവിശ്വാസത്തോടെ പ്രവര്‍ത്തി ക്കുവാന്‍ കര്‍ഷകര്‍ക്ക് സാധിക്കുന്ന സാഹചര്യം ഉണ്ടാകണമെന്നും അതിനായുള്ള ഇടപെടലുകള്‍ എല്ലാതലങ്ങളിലും ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
  കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. മുകളേല്‍ മത്തായി-ലീലാമ്മ സംസ്ഥാനതല കര്‍ഷക കുടുംബ പുരസ്‌ക്കാര സമര്‍പ്പണം കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ നിര്‍വഹിച്ചു. ഇടുക്കി കട്ടപ്പന സ്വദേശി ബിന്‍സി ജെയിംസിനും കുടുംബത്തിനുമാണ് പുരസ്‌ക്കാരം സമ്മാനിച്ചത്.  കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം എക്സിക്യൂട്ടീവ് ഡയറക്ടര്‍  ഫാ. ജേക്കബ് മാവുങ്കല്‍, കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, വിസിറ്റേഷന്‍ കോണ്‍ഗ്രിഗേഷന്‍ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ കരുണ എസ്‌വിഎം, മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ. സിബിന്‍ കൂട്ടക്കല്ലുങ്കല്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ജോജോ ജോര്‍ജ്ജ്, മേഴ്‌സി സ്റ്റീഫന്‍ എന്നിവര്‍ പ്രസംഗിച്ചു.
 കാര്‍ഷിക മഹോത്സവത്തിന്റെ മൂന്നാം ദിവസം കാര്‍ഷിക പരിസ്ഥിതി സൗഹാര്‍ദ്ദ ദിനമായിട്ടാണ് ആചരിച്ചത്. കിടങ്ങൂര്‍ മേഖലാ കലാപരിപാടികളും കാര്‍ഷിക പരിസ്ഥിതി സെമിനാറും ദമ്പതികള്‍ക്കായുള്ള വാട്ട്കപ്പ അരിച്ചില്‍ മത്സരവും ‘നാട്യലയ’ ഭരതനാട്യ മത്സരവും സോഷ്യല്‍ വര്‍ക്ക് കോളേജ് വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഫ്ളാഷ് മോബ് മത്സരവും തിരുവനന്തപുരം അജന്ത തീയറ്റര്‍ ഗ്രൂപ്പ് അവതരിപ്പിച്ച നാടകവും നടന്നു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?