കാക്കനാട്: റവ.ഡോ. ജെയിംസ് പുലിയുറുമ്പില്‍ രചിച്ച ‘SyroMalabar Hierarchy: Htsiorical Dev-elopmestn (1923-2023)’ എന്ന ഗ്രന്ഥം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രകാശനം ചെയ്തു. സീറോമലബാര്‍ ഹയരാര്‍ക്കിയുടെ സ്ഥാപനം മുതല്‍ ഇന്നുവരെയുള്ള (1923-2023) നൂറു വര്‍ഷത്തെ പ്രധാന സംഭവങ്ങളും നേട്ടങ്ങളും വളര്‍ച്ചയുമാണ് പുസ്തകത്തില്‍ പ്രതിപാദിക്കുന്നത്. ആധികാരിക രേഖകളെ ആസ്പദമാക്കിയുള്ള ഒരു ചരിത്ര പഠന ഗ്രന്ഥമാണിത്.
ചരിത്രം തമസ്കരിക്കപ്പെടുകയും അപനിര്‍മ്മിക്കപ്പെടുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ വസ്തുതകളും സത്യവും തിരിച്ചറിയാന്‍ ഈ പുസ്തകം സഹായകരമാകുമെന്നും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി പറഞ്ഞു. പാലാ രൂപതാ മുന്‍ അധ്യക്ഷന്‍ മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ ആദ്യപ്രതി ഏറ്റുവാങ്ങി. ചിങ്ങവനം ക്നാനായ സുറിയാനി സഭാധ്യക്ഷന് കുര്യാക്കോസ് മാര്‍ സേവേറിയോസ് വലിയ മെത്രാപ്പോലിത്ത, പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ഗ്രേറ്റ് ബ്രിട്ടന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, ഷംഷാബാദ് ര ൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് കൊല്ലംപറമ്പില്‍ തുടങ്ങി യവര്‍ സന്നിഹിതരായിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *